Quantcast

കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേർ തീപ്പൊള്ളലേറ്റ നിലയിൽ

പുലർച്ചെ രണ്ടര മണിയോടെ വീട്ടിൽ നിന്ന് തീയും അലർച്ചയും കേട്ട അയൽവാസികളാണ് ഇവരെ തീ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

MediaOne Logo

  • Published:

    23 Feb 2021 6:45 AM IST

കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേർ തീപ്പൊള്ളലേറ്റ നിലയിൽ
X

കോഴിക്കോട് ചെക്യാട് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ചെക്യാട് കായലോട്ട് രാജു, ഭാര്യ റീന, മക്കളായ സ്റ്റാലിഷ്, സ്റ്റഫിൻ എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടര മണിയോടെ വീട്ടിൽ നിന്ന് തീയും അലർച്ചയും കേട്ട അയൽവാസികളാണ് ഇവരെ തീ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

വീടിന്‍റെ ഒരു മുറി പൂർണമായി കത്തിയ നിലയിലാണ്. എന്താണ് തീ പിടിക്കാന്‍ കാരണമെന്ന് അറിവായിട്ടില്ല. നാലുപേരെയും കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വീട്ടിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. മുറിയിലെ ഗൃഹോപകരണങ്ങളെല്ലാം കത്തി നശിച്ചിട്ടുണ്ട്.

TAGS :

Next Story