Quantcast

കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകര്‍ ചമഞ്ഞ് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു

കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലാണ് കവര്‍ച്ചാസംഘം വീട്ടമ്മയുടെ തലയ്ക്കടിച്ച് സ്വർണവുമായി കടന്ന് കളഞ്ഞത്

MediaOne Logo

  • Published:

    20 March 2021 7:35 AM IST

കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകര്‍ ചമഞ്ഞ് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു
X

കോഴിക്കോട് അഴിയൂരിൽ ആരോഗ്യ പ്രവർത്തകര്‍ ചമഞ്ഞ് വീട്ടിലെത്തിയ സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു. കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലാണ് കവര്‍ച്ചാസംഘം വീട്ടമ്മയുടെ തലയ്ക്കടിച്ച് സ്വർണവുമായി കടന്ന് കളഞ്ഞത്. അഴിയൂർ ചോമ്പാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആക്രമണവും കവർച്ചയും നടന്നത്. കോവിഡ് വാക്സിനേഷന്‍ നല്‍കാനെത്തിയവരാണെന്ന് പരിചയപ്പെടുത്തിയ രണ്ട് പേര്‍ വീട്ടമ്മയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവുമായി കടന്നു കളയുകയായിരുന്നു.

ദേവി കൃപയില്‍ സുലഭയെന്ന വീട്ടമ്മക്കാണ് മര്‍ദനമേറ്റത്. ഭർത്താവ് രവീന്ദ്രനോട് അഴിയൂരിലെ ആരോഗ്യ കേന്ദ്രത്തിൽ പോയി പേര് റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട ശേഷമാണ് കവര്‍ച്ച നടന്നത്. ഭര്‍ത്താവ് തിരിച്ചത്തിയ ശേഷമാണ് വിവരം പുറത്തറിയുന്നത്. പരിക്കേറ്റ സുലഭയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് തലയ്ക്ക് സാരമായ പരിക്കുണ്ട്. ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story