കുവൈത്തിൽ മന്ത്രിസഭ രൂപീകരണം ഫെബ്രുവരിയിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്
പുതിയ മന്ത്രിസഭ നിലവില്‍ വരാൻ മാർച്ച് പകുതി വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകൾ

കുവൈത്തിൽ മന്ത്രിസഭ രൂപീകരണം ഫെബ്രുവരിയിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. പുതിയ മന്ത്രിസഭ നിലവില്‍ വരാൻ മാർച്ച് പകുതി വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകൾ.
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ദേശീയ ദിനാഘോഷം കഴിഞ്ഞ് മന്ത്രി സഭ രൂപീകരണം സംബന്ധച്ച ചർച്ചകൾ തുടരും. മന്ത്രിസഭ വൈകുന്ന പശ്ചാത്തലത്തിൽ പാർലമെന്‍റ് ഒരു മാസത്തേക്ക് അമീറിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 18 മുതലാണ് മരവിപ്പിച്ചത്. ഈ കാലയളവിനുള്ളിൽ പുതിയ മന്ത്രിസഭ രൂപവത്കരണം നടക്കേണ്ടതുണ്ട്. ഒരു ടേമിൽ ഒരു തവണ മാത്രമാണ് ഇത്തരത്തിൽ പാർലമെന്‍റ് യോഗം മരവിപ്പിക്കാൻ ഭരണഘടന അനുവദിക്കുന്നത്.
കോവിഡ് പ്രതിരോധ നടപടികൾ ഉൾപ്പെടെ നിർണായക വിഷയങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് കാവൽ മന്ത്രിസഭയാണ്. പുനഃസംഘടനയിൽ നിലവിലെ മന്ത്രിസഭയിലെ ആരൊക്കെ ഇടം പിടിക്കുമെന്നാണ് രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നത്. 2020 ഡിസംബർ 14ന് അധികാരമേറ്റ മന്ത്രിസഭ പാർലമെന്‍റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒരു മാസം തികയുന്നതിനു മുമ്പ് രാജി വെച്ചത്.
Adjust Story Font
16

