Quantcast

വിവരാവകാശ നിയമം നടപ്പാക്കി കുവൈത്ത്

ആദ്യമായാണ് ഒരു ഗൾഫ് രാജ്യം വിവരാവകാശ നിയമം നടപ്പാക്കുന്നത്

MediaOne Logo

  • Published:

    9 Feb 2021 8:49 AM IST

വിവരാവകാശ നിയമം നടപ്പാക്കി കുവൈത്ത്
X

ജിസിസി യിൽ ആദ്യമായി വിവരാവകാശനിയമം നടപ്പാക്കി കുവൈത്ത്. സർക്കാർ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ പൗരന്മാർക്ക് അപേക്ഷ നൽകാം. അപേക്ഷ നൽകി അറുപതു ദിവസത്തിനുള്ളിൽ മറുപടി നല്കണം നൽകണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നത്.

ജിസിസിയിൽ താരതമ്യേന മികച്ച ജനാധിപത്യ വ്യവസ്ഥ നിൽനിൽക്കുന്ന രാജ്യമാണ് കുവൈത്ത് ഇപ്പോഴിതാ മേഖലയിൽ വിവരാവകാശ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും കുവൈത്ത് നേടിയിരിക്കുന്നു . സർക്കാർ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സർക്കാർ കാര്യാലയങ്ങളുമായി ബന്ധപ്പെട്ടതോ നടപടികൾ സംബന്ധിച്ചതോ ആയ വിവരങ്ങൾ ആവശ്യപെടുന്ന പൗരന്മാർക്ക് ഇവ ലഭ്യമാക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു . അതാതു വകുപ്പുകളിൽ പ്രത്യേക ഫോറത്തിൽ അപേക്ഷ നൽകിയാൽ അറുപതു ദിവസത്തിനുള്ളിൽ വിവരങ്ങൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാകും. അപേക്ഷ തള്ളുകയാണെകിൽ കൃത്യമായ കാരണം കാണിക്കണം. അതും രേഖാമൂലം തന്നെയാകണം.

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതോ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നതോ ആയ വിവരങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ല . സ്വകാര്യ വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങളും കച്ചവട രഹസ്യങ്ങളും കുറ്റാന്വേഷണ വിവരങ്ങളും RTI പ്രകാരം പങ്കു വെക്കാൻ പാടില്ലെന്നും ഇത് സംബന്ധിച്ചനിയമത്തിൽ പറയുന്നു ഗവണ്മെന്റ് കമ്മൂണിക്കേഷൻ സെന്റർ ട്വിറ്ററിലൂടെയാണ്വിവരാവകാശ നിയമം സംബന്ധിച്ച് വ്യക്തമാക്കിയത്

TAGS :

Next Story