Quantcast

കുവൈത്തിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍; ഹോട്ടൽ ബുക്കിംഗ് നിര്‍ബന്ധമാക്കി സര്‍ക്കുലര്‍

കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഏഴു ദിവസം ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയണം

MediaOne Logo

  • Published:

    19 Feb 2021 8:40 AM IST

കുവൈത്തിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍; ഹോട്ടൽ ബുക്കിംഗ് നിര്‍ബന്ധമാക്കി സര്‍ക്കുലര്‍
X

കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് ഹോട്ടൽ ബുക്കിംഗ് നിര്‍ബന്ധമാക്കിക്കൊണ്ടു വ്യോമയാന വകുപ്പിന്‍റെ സർക്കുലർ. കുവൈത്ത് മുസാഫിർ പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്യാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്നും മുഴുവൻ യാത്രക്കാരും സ്വന്തം ചെലവിൽ രണ്ടു തവണ പി.സി.ആർ പരിശോധനക്ക് വിധേയമാക്കണമെന്നും വിമാനക്കമ്പനികൾക്കുള്ള സർക്കുലറിൽ പറയുന്നു.

കുവൈത്ത് വ്യോമയാന വകുപ്പ് ട്വിറ്ററിൽ പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ഈ മാസം 21 മുതൽ കുവൈത്തിലെത്തുന്ന യാത്രക്കാർ കുവൈത്ത് മുസാഫിർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഏഴു ദിവസം ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയണം . ആറാം ദിവസം പി.സി.ആർ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ ഏഴു ദിവസത്തെ ഹോം ക്വാറന്‍റൈന്‍ കൂടി പൂർത്തിയാക്കണം . ഇതനുസരിച്ചു എല്ലാ യാത്രക്കാരും രണ്ടു തവണ നിർബന്ധമായും പി.സി.ആർപരിശോധനക്ക് വിധേയമാകേണ്ടി വരും. പരിശോധന ഹോട്ടൽ താമസം എന്നിവക്കുള്ള ചെലവ് മുസാഫിർ ആപ്ലിക്കേഷൻ വഴി അടക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട 35 രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശികൾക്കും പതിനാലു ദിവസം ഹോട്ടൽ ക്വാറന്‍റൈൻ നിർബന്ധമാണെന്നും സർക്കുലറിലുണ്ട് . ബിസ്സലാമ ആപ്ലിക്കേഷൻ വഴി എത്തുന്ന ഗാർഹികത്തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ , അവരുടെ ബന്ധുക്കൾ എന്നിവർക്ക് ബാധകമാകുന്നതാണ് ഈ നിർദേശം. അതെ സമയം സർക്കുലർ പ്രവാസികൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. സർക്കുലർ മുൻനിർത്തി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്നതിനുള്ള വിലക്ക് പിൻവലിച്ചു എന്ന തരത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയിതാണു ആശയക്കുഴപ്പത്തിന് കാരണമായത്.

TAGS :

Next Story