Quantcast

കുവൈത്തിൽ ഭക്ഷ്യവിഷബാധയേറ്റ 287 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

വെള്ളിയാഴ്ച ഹവല്ലിയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് സാൻഡ്.വിച്ച് കഴിച്ചവർക്കാണ് വിഷബാധയേറ്റത്.

MediaOne Logo

Web Desk

  • Published:

    8 July 2018 8:35 AM IST

കുവൈത്തിൽ ഭക്ഷ്യവിഷബാധയേറ്റ 287 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
X

കുവൈത്തിൽ ഭക്ഷ്യവിഷബാധയേറ്റ 287 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഹവല്ലിയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് സാൻഡ്വിച്ച് കഴിച്ചവർക്കാണ് വിഷബാധയേറ്റത്. അടിയന്തിര നടപടിക്രമങ്ങൾ സ്വീകരിച്ചതായും വിഷബാധ നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

മുബാറക് കബീർ ആശുപത്രിയിൽ ആണ് കൂടുതൽ പേർ ചികിത്സ തേടിയെത്തിയത് . 192 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 21 പേരെ അമീരി ആശുപത്രിയിലും 23 പേരെ ഫർവാനിയയിലും 17 പേരെ ജഹ്‌റ ആശുപത്രിയിലും ആറു പേരെ വീതം സബാഹ് അദാൻ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. രാജ്യത്തെ വിവിധ സ്വകാര്യ ആശുപ്രത്രികളിൽ 22 കേസുകൾ എത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു .

ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ച ഉടനെ ആരോഗ്യമന്ത്രാലയം അടിയന്തിര യോഗം ചേർന്ന് എല്ലാ ആശുപത്രികൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു . വിഷബാധ നിയന്ത്രണവിധേയമാണെന്നും ആരുടേയും നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. റെസ്റ്റോറന്റിൽ നിന്നുകണ്ടെടുത്ത ഭക്ഷ്യപദാർഥങ്ങൾ വിശദമായ പരിശോധന നടത്തിവരികയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. അതിനിടെ സംഭവത്തിനിടയാക്കിയ റെസ്റ്റോറന്റ് ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടി സീൽ ചെയ്തു.

TAGS :

Next Story