Quantcast

കുവൈത്തിൽ പത്ത് ഇന്ത്യക്കാർ വധശിക്ഷ കാത്തു കഴിയുന്നതായി റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    20 Dec 2018 7:13 AM IST

കുവൈത്തിൽ പത്ത് ഇന്ത്യക്കാർ വധശിക്ഷ കാത്തു കഴിയുന്നതായി റിപ്പോർട്ട്
X

കുവൈത്തിൽ പത്തു ഇന്ത്യക്കാർ വധശിക്ഷ കാത്തുകഴിയുന്നതായി റിപ്പോർട്ട്. വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന 498 ഇന്ത്യക്കാര്‍ രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്നതായും സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

വധശിക്ഷ വിധിക്കപ്പെട്ട പത്ത് പേർ ഉൾപ്പെടെ 498 ഇന്ത്യൻ തടവുകാർ കുവൈത്തിൽ ജയിലിൽ കഴിയുന്നായാണ് റിപ്പോർട്ട്. വിചാരണത്തടവുകാരെയും കസ്റ്റഡിയിലുള്ളവരെയും കൂടാതെയുള്ള കണക്കാക്കാണിത്. അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങൾ ലഹരി മരുന്ന് കൈവശം വെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ് അധികവും. സുലൈബിയയിലെ സെൻട്രൽ ജയിലിൽ 385 പേരും, പബ്ലിക് ജയിലില്‍ 101 പേരും വനിതാ ജയിലില്‍ 12 പേരുമാണ് ഇന്ത്യക്കാരായുള്ളത്. ഒരു മലയാളി വനിതയും ഇതിൽ ഉൾപ്പെടും. ആകെയുള്ള 498 ഇന്ത്യൻ തടവുകാരിൽ എട്ടുപേര്‍ ലഹരി മരുന്ന് കേസുകളില്‍പ്പെട്ടവരാണ്. ജീവപര്യന്തം, 10 വര്‍ഷം, അഞ്ചു വര്‍ഷം എന്നീങ്ങനെ ശിക്ഷയുള്ളവരാണ് അധികവും. എല്ലാ വർഷവും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അമീരി കാരുണ്യത്തിൽ ഉൾപ്പെടുത്തി ശിക്ഷയിളവ് നൽകാറുണ്ട്. ഇത്തവണ അമീരി കാരുണ്യം പ്രഖ്യാപിക്കുന്നതോടെ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ. പൊതുവിൽ കുവൈത്തിൽ ജയിലിൽ സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുന്ന സ്ഥിതിയുണ്ട്. ജയിൽപുള്ളികളുടെ എണ്ണം കുറക്കാൻ നടപടിയെടുക്കുമെന്ന് ഇതിനകം ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശതടവുകാരുടെ ശിക്ഷ ബാക്കി നാട്ടിലെ ജയിലുകളിൽ ലഭ്യമാക്കുന്നതും അധികൃതരുടെ പരിഗണയിലുണ്ട്.

TAGS :

Next Story