Quantcast

കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 തടവുകാർക്ക് മോചനം

MediaOne Logo

Web Desk

  • Published:

    26 Feb 2019 12:19 AM IST

കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 തടവുകാർക്ക് മോചനം
X

കുവൈത്തിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 തടവുകാർക്ക് ജയിൽ മോചനം. അമീരി കാരുണ്യത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് തടവുകാരെ മോചിപ്പിച്ചത്. ഇതോടൊപ്പം 545 തടവുകാർക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കുകയും, 87 പേരെ നാടുകടത്തലിൽ നിന്ന് ഒഴിവാകുകയും ചെയ്തിട്ടുണ്ട്.

വിവിധ കേസുകളിൽ പിഴ ശിക്ഷ വിധിക്കപ്പെട്ട 1096 പേർക്ക് പിഴ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സ്വദേശികളും വിദേശികളും ഇളവിന് അർഹത ലഭിച്ചവരിലുണ്ട്. ആഭ്യന്തരമന്ത്രാലയത്തിലെ ജയിൽകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സഅബി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥ സാന്നിധ്യത്തിൽ പ്രത്യേക ചടങ്ങിലാണ് തടവുകാരെ മോചിപ്പിച്ചത്. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പരിഗണിച്ച് മോചനം നൽകുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്. ഇളവ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇത്തവണ മാറ്റം വരുത്തിയിരുന്നു. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവരെ ഇളവിന് പരിഗണിക്കാറില്ല.

TAGS :

Next Story