കളവുപോയ വളർത്തു നായ്കളെ കണ്ടെത്തി നല്‍കി; മൂന്നരക്കോടി രൂപ പാരിതോഷികം നൽകി ലേഡി ഗാഗ
അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ നായകളെയാണ് കണ്ടെത്തിയത്

അമേരിക്കൻ ഗായിക ലേഡി ഗാഗയുടെ കളവുപോയ വളർത്തുനായ്കളെ തിരിച്ചുകിട്ടി. നായ്കളെ കണ്ടെത്തുന്നവർക്ക് ലേഡി ഗാഗ പ്രഖ്യാപിച്ചിരുന്ന പ്രതിഫലമായ അഞ്ച് ലക്ഷം ഡോളർ, 3 കോടി 67 ലക്ഷം ഇന്ത്യന്‍ രൂപ നായകളെ കണ്ടെത്തിയ യുവതിക്ക് പാരിതോഷികമായി നൽകുമെന്നും പൊലീസ് പറഞ്ഞു. ലോസ്ആഞ്ചൽസ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ നായകളെയാണ് കണ്ടെത്തിയത്. നായകളെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഒരു യുവതിയാണ് നായ്കളെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽപെട്ട ലേഡി ഗാഗയുടെ രണ്ട് നായ്കളായിരുന്നു മോഷണംപോയത്.
My beloved dogs Koji and Gustav were taken in Hollywood two nights ago. My heart is sick and I am praying my family will be whole again with an act of kindness. I will pay $500,000 for their safe return. Email KojiandGustav@gmail.com to contact us. pic.twitter.com/3NY9u7Mw2K
— Lady Gaga (@ladygaga) February 26, 2021
ഹോളിവുഡിൽവച്ച് നായ്കളെ നടത്താന്‍ കൊണ്ടുപോയയാളെ വെടിവെച്ചിട്ട സംഘം മൂന്ന് നായ്കളെയും കടത്തുകയായിരുന്നു. ഇടയ്ക്ക് ഇതിലൊരു നായ് രക്ഷപ്പെട്ടു. പൊലീസ് പിന്നീട് രക്ഷപ്പെട്ടോടിയ നായയെ കണ്ടെത്തി. നായ്കളെ നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഗാഗ മൂന്നര കോടിയുടെ പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു.
Adjust Story Font
16

