‘രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു; സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരണം’ കമല്‍ഹാസന്‍
ഉലകനായകന്‍ കമല്‍ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വരൂപത്തിന്റെ പോസ്റ്റര്‍ ലോഞ്ചിങ് ഇന്ന് കൊച്ചിയില്‍ നടക്കവേയാണ് നടന്റെ പ്രതികരണം. 2013ല്‍ പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗം കൂടിയാണ് വിശ്വരൂപം 2.

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നതായി നടന്‍ കമല്‍ഹാസന്‍. കേരളത്തിലും അസഹിഷ്ണുതയുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരണമെന്നും തന്റെ പുതിയ ചിത്രമായ വിശ്വരൂപത്തിന്റെ പോസ്റ്റര്‍ ലോഞ്ചിങ് കൊച്ചില്‍ നിര്‍വ്വഹിക്കവെ അദ്ദേഹം പറഞ്ഞു. ഉലകനായകന്‍ കമല്‍ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വരൂപത്തിന്റെ പോസ്റ്റര്‍ ലോഞ്ചിങ് ഇന്ന് കൊച്ചിയില്‍ നടക്കവേയാണ് നടന്റെ പ്രതികരണം. 2013ല്‍ പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗം കൂടിയാണ് വിശ്വരൂപം 2.
മുന്‍ ചിത്രം വിവാദമായ പശ്ചാത്തലത്തിലും, നീതി മക്കള്‍ മയ്യം എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതിനു ശേഷമെത്തുന്ന ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ മാസം പത്തിനാണ് ചിത്രം തിയ്യറ്ററുകളിലേക്കെത്തുക. അസ്ക്കര്‍ പ്രൊഡക്ഷന്‍സും കമല്‍ഹാസനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഒരു സ്പൈ ത്രില്ലറായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
Adjust Story Font
16

