മീഡിയവൺ മബ്റൂഖ് പ്ലസ് 2025; കുട്ടിതാരോദയം ഇനി ദുബായിൽ
യുഎഇയിൽ നടക്കാൻ പോകുന്ന മബ്റൂഖിൽ അറിവും കഴിവും ഇഴചേരും

യുഎഇ: ലോക സംസ്കാരങ്ങളുടെയും സാങ്കേതികതകളുടെയും സംഗമവേദിയായ യുഎഇയ്ക്ക് ആവേശമാകാൻ മീഡിയവൺ മബ്റൂഖ് പ്ലസ്.
പ്രവാസി മലയാളി വിദ്യാർഥികളുടെ പഠനമികവിനെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മബ്റൂഖിന്റെ നവീകരിച്ച പതിപ്പാണ് ദുബായിൽ ഒരുങ്ങുന്നത്. വിദ്യാർഥികൾക്ക് ആദരവൊരുക്കുന്നതിന് പുറമേ ഒട്ടനവധി മത്സരങ്ങളും സെഷനുകളും മബ്റൂഖ് പ്ലസിൽ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠനമികവിന് ഒരു ഇന്ത്യൻ മാധ്യമസ്ഥാപനം നടത്തുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാഭ്യാസ പുരസ്കാരത്തിന് ഇതോടെ പുതിയ മാനം കൈവരും.
2023-ൽ തുടക്കം കുറിച്ച മബ്റൂഖ് വിവിധ ഗൾഫ് രാജ്യങ്ങളിലെത്തുകയും ഇതുവരെ 5000-ലധികം വിദ്യാർഥികൾക്ക് ആദരവൊരുക്കുകയും ചെയ്തിട്ടുണ്ട്. യുഎഇയിൽ നടക്കാൻ പോകുന്ന മബ്റൂഖ് പ്ലസ് അറിവിന്റെയും കഴിവിന്റെയും സംഗമവേദിയായിരിക്കും.
ഒക്ടോബർ 25, 26 തീയതികളിലായി ദുബൈ അൽ നഹ്ദ ഹയർ കോളജസ് ഓഫ് ടെക്നോളജിയാണ് മബ്റൂഖ് പ്ലസിന്റെ വേദിയാകുന്നത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാം
10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മബ്റൂഖ് ഗൾഫ് ടോപ്പേഴ്സിന് അപേക്ഷിക്കാം. സിബിഎസ്‌ഇ(CBSE), ഐസിഎസ്‌ഇ(ICSE) സിലബസുകളിൽ 90 ശതമാനമോ അതിലധികമോ, കേരള ബോർഡ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും, 12-ാം ക്ലാസിൽ 90 ശതമാനത്തിന് മുകളിലും, ഐജിസിഎസ്‌ഇ(IGCSE)യിലും എ ലെവലിലും എ ഗ്രേഡ് നേടിയവർക്കും mabrookplus.mediaoneonline.കോം എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
മബ്റൂഖ് പ്ലസിന്റെ ഭാഗമായി നടക്കുന്ന മറ്റ് മത്സരങ്ങളിലും സെഷനുകളിലും പങ്കെടുക്കാനും തന്നിരിക്കുന്ന വെബ്സൈറ്റിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം.
വിദ്യാർഥികളുടെ അറിവിന്റെ ആഴമളക്കാൻ – ഗ്രാൻഡ് ക്വിസ്
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന ഗ്രാൻഡ് ക്വിസിൽ പങ്കെടുക്കാൻ 50 ദിർഹം അടച്ച് രജിസ്റ്റർ ചെയ്യണം. രണ്ട് പേർ വീതമുള്ള ടീമുകളിൽ വിജയികളാകുന്നവർക്ക് 12,000 ദിർഹത്തിന്റെ സമ്മാനങ്ങൾ ലഭിക്കും.
ഗ്രേഡ് 7 വരെയുള്ള കുട്ടികൾക്ക് ജൂനിയർ വിഭാഗത്തിലും ഗ്രേഡ് 8 മുതൽ 12 വരെയുള്ള കുട്ടികൾക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം.
ഗ്രാൻഡ് മാസ്റ്റർ
ചെസിൽ കഴിവ് തെളിയിക്കാനുള്ള വേദിയാണ് ഗ്രാൻഡ് മാസ്റ്റർ ചെസ് മത്സരം; സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.
ഗ്രേഡ് 4 വരെയുള്ള കുട്ടികൾ സബ് ജൂനിയർ വിഭാഗത്തിലും, ഗ്രേഡ് 5 മുതൽ 8 വരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും, ഗ്രേഡ് 9 മുതൽ 12 വരെയുള്ള കുട്ടികൾ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കുക.
കുട്ടിതാരങ്ങളെ കണ്ടെത്താൻ – സ്റ്റാർ കിഡ്സ്
വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികൾക്കായുള്ള വേദിയാണ് സ്റ്റാർ കിഡ്സ്.
സാധാരണഗതിയിലുള്ള സംഗീതം, നൃത്തം തുടങ്ങിയ കലാപരിപാടികളിൽ നിന്നും വ്യത്യസ്തതയുള്ള കഴിവുകൾ അവതരിപ്പിക്കാൻ കഴിയുന്ന കുട്ടികൾക്കാണ് ഈ വേദിയിൽ അവസരം ലഭിക്കുക.
(ഉദാ: കണ്ണുകൾ കെട്ടി ഡാൻസ് ചെയ്യുക, ഒറ്റകാൽ നൃത്തം, പ്രത്യേക താളങ്ങളോട് കൂടിയ പ്രകടനം തുടങ്ങിയവ). മത്സരമല്ലെങ്കിലും കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണ്!
ഭാവിയെ ഉള്ളംകൈയ്യിലാക്കാൻ – ഫ്യൂച്ചർ എക്സ്
സാങ്കേതിക വിദ്യകളെ കൂട്ടുപിടിച്ച് ഭാവിയെ വിസ്മയിപ്പിക്കുന്ന ആശയങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണ് ഫ്യൂച്ചർ എക്സ്. രണ്ട് മുതൽ അഞ്ച് പേരടങ്ങുന്ന ടീമുകൾക്ക് മത്സരിക്കാം.
ശാസ്ത്ര-സാങ്കേതിക വിദ്യ കോർത്തിണക്കിയ ഏത് ആശയങ്ങളും തെരഞ്ഞെടുക്കുന്ന ടീമുകൾക്ക് അവതരിപ്പിക്കാം.
പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കുഞ്ഞെഴുത്തുകാരുടെ സ്വപ്നസാക്ഷാത്കാരം
യുഎഇയിലുടനീളമുള്ള സ്കൂൾ കുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ചെറുകഥകളും കവിതകളുമടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനമാണ് 'ഫസ്റ്റ് എഡിഷൻ'. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‌ത് കവിതകളും കഥകളും അപ്‌ലോഡ് ചെയ്യാം. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതോടെ കുഞ്ഞെഴുത്തുകാരുടെ സ്വപ്നസാക്ഷാത്കാരവും സാധ്യമാകും.
പഠിപ്പിക്കുന്നത് എങ്ങനെയെന്ന് പഠിക്കാം
ഭാവി തലമുറയുടെ സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്ന അധ്യാപകർക്കായി ‘ടീച്ചേഴ്സ് കോൺഫറൻസും’ മബ്റൂഖ് പ്ലസിൽ ഒരുക്കിയിട്ടുണ്ട്. പ്രശസ്ത സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ ആരതി രാജരത്നം അധ്യാപകരുമായി സംവദിക്കും.
മാറിയ കാലത്ത് അധ്യാപക-വിദ്യാർഥി ബന്ധം എങ്ങനെ മെച്ചപ്പെടുത്താം, അധ്യാപകർ നേരിടുന്ന വെല്ലുവിളികൾ, മാനസികമായി എങ്ങനെ കരുത്തരാകാം തുടങ്ങിയ വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പുതിയ വിദേശ വിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടുത്തി സ്റ്റഡി അബ്രോഡ്, സ്റ്റുഡന്റ് കോൺഫറൻസ്, തുടങ്ങിയ സെഷനുകളുമടങ്ങുന്ന വിദ്യാഭ്യാസ ഉത്സവമായാണ് മബ്റൂഖ് പ്ലസ് വിഭാവനം ചെയ്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: +971 52 649 1855
Adjust Story Font
16

