നെറ്റ് പരീക്ഷ 2024 : പുതുക്കിയ തീയതി പ്രഖ്യാപിച്ചു
15 ന് നടക്കേണ്ട പരീക്ഷകൾ ജനുവരി 21, 27 തീയതികളിലായി നടക്കും

ന്യൂ ഡൽഹി : പൊങ്കൽ, മകര സംക്രാന്തിയെ തുടര്‍ന്ന് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ജനുവരി 15ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ ജനുവരി 21, 27 തീയതികളിലായി നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജനുവരി 21 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും, ജനുവരി 27 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമാണ് പരീക്ഷ നടത്തുന്നത്.മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, നിയമം, ഇലക്ട്രോണിക് സയന്‍സ്, പരിസ്ഥിതി ശാസ്ത്രം അടക്കം 17 വിഷയങ്ങളിലെ പരീക്ഷയാണ് മാറ്റിവെച്ചത്.
പുതുക്കിയ അഡ്മിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറക്കും. ugcnet.nta.ac.in സന്ദര്‍ശിച്ച് അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം.
Next Story
Adjust Story Font
16

