വെസ്റ്റ് ബാങ്കിൽ അൽ ജസീറക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഫലസ്തീൻ അതോറിറ്റി
അൽ ജസീറയുടെ റാമല്ലയിലെ ഓഫീസ് ഇസ്രായേൽ അധിനിവേശ സേന റെയ്ഡ് ചെയ്ത് പൂട്ടിയതിന് മാസങ്ങൾക്ക് ശേഷമാണ് ഫലസ്തീൻ അതോറിറ്റി വെസ്റ്റ് ബാങ്കിൽ ചാനലിന് വിലക്ക് ഏർപ്പെടുത്തിയത്

വെസ്റ്റ് ബാങ്ക്: ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഖത്തർ മാധ്യമമായ അൽ ജസീറക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഫലസ്തീൻ അതോറിറ്റി. ഫലസ്തീൻ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ആവർത്തിച്ചുള്ള ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജനുവരിയിൽ അൽ ജസീറയെ വിലക്കിയത്.
ഫലസ്തീൻ അതോറിറ്റിയിൽ നിന്നും പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഫത്താഹ് പ്രസ്ഥാനത്തിൽ നിന്നും അൽ ജസീറ നേരത്തെ തന്നെ വിമർശനങ്ങൾ നേരിട്ടിരുന്നു. വെസ്റ്റ് ബാങ്കിൽ വർദ്ധിച്ചുവരുന്ന സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ചാനലിനെ തടയാനുള്ള ശ്രമമാണ് വിലക്കെന്ന് അൽ ജസീറ വിഷയത്തിൽ പ്രതികരിച്ചിരുന്നു.
ഫലസ്തീൻ അതോറിറ്റിയുടെ ആസ്ഥാനമായ റാമല്ലയിലെ അൽ ജസീറയുടെ ഓഫീസ് ഇസ്രായേൽ അധിനിവേശ സേന റെയ്ഡ് ചെയ്ത് അടച്ചുപൂട്ടിയതിന് മാസങ്ങൾക്ക് ശേഷമാണ് ഫലസ്തീൻ അതോറിറ്റി വെസ്റ്റ് ബാങ്കിൽ ചാനലിന് വിലക്ക് ഏർപ്പെടുത്തിയത്.
2024 മെയ് മുതൽ ഇസ്രായേൽ സർക്കാർ അൽ ജസീറയുടെ പ്രവർത്തനങ്ങൾ നിർത്തലാക്കുകയും ഓഫീസുകൾ അടയ്ക്കുകയും പ്രക്ഷേപണ ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. സാറ്റ്ലൈറ്റ്, കേബിൾ നെറ്റ്‌വർക്ക് എന്നിവയിൽ നിന്ന് ചാനലിനെ നീക്കം ചെയ്യുകയും വെബ്‌സൈറ്റിലേക്കുള്ള ആക്‌സസ് തടയുകയും ചെയ്തു.
Adjust Story Font
16

