Quantcast

പിണറായി സർക്കാർ ഉദ്യോഗാർത്ഥികളുടെ കണ്ണീരിൽ വെന്ത് വെണ്ണീറാവും: ലത്തീഫ് തുറയൂർ

ആയിരക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ പിണറായി സർക്കാർ ഉദ്യോഗാർത്ഥികളുടെ കണ്ണീരിൽ വെന്ത് വെണ്ണീറാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

MediaOne Logo

  • Published:

    8 Feb 2021 6:45 PM IST

പിണറായി സർക്കാർ ഉദ്യോഗാർത്ഥികളുടെ കണ്ണീരിൽ  വെന്ത് വെണ്ണീറാവും: ലത്തീഫ് തുറയൂർ
X

ഇടത് സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ എം.എസ്.എഫ് കലക്‌ട്രേറ്റ്‌ മാർച്ച് സംഘടിപ്പിച്ചു. കേരളത്തിലെ സർക്കാർ തസ്തികകളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും സർവകലാശാലകളിലും ജോലി ലഭിക്കാൻ വേണ്ട യോഗ്യത ഇടത് പക്ഷ നേതാക്കളുടെ ബന്ധുക്കളാവുക എന്നത്‌ മാത്രമായി മാറിയെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ്‌ തുറയൂർ. ആയിരക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ പിണറായി സർക്കാർ ഉദ്യോഗാർത്ഥികളുടെ കണ്ണീരിൽ വെന്ത് വെണ്ണീറാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എസ്.എഫ് കോഴിക്കോട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ്‌ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് അഫ്‌നാസ് ചോറോട്‌ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാഹിബ്‌ മുഹമ്മദ് സ്വാഗതവും ട്രഷറർ റഷാദ് വിഎം നന്ദിയും പറഞ്ഞു.

എരഞ്ഞിപ്പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിന് നേരെ യാതൊരു പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു‌. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്‌ കുത്തിയിരുന്ന് പ്രതിഷേധിച്ച എംഎസ്എഫ് നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ്‌ തുറയൂർ, ജില്ലാ പ്രസിഡന്‍റ് അഫ്‌നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ്‌ മുഹമ്മദ്, ട്രഷറർ റഷാദ് വിഎം, സൽമാൻ വാളൂർ എന്നിവരെ പൊലീസ് അറസ്റ്റ്‌ ചെയ്ത് നീക്കി. ഹർഷിദ്‌ നൂറാംതോട്‌, ഫസൽ മേപ്പയൂർ എന്നിവർക്ക് പരിക്കേറ്റു.

പരിക്ക് പറ്റിയ പ്രവർത്തകരെ ജില്ല യൂത്ത് ലീഗ് പ്രസിഡന്‍റ്‌ സാജിദ് നടുവണ്ണൂർ, എം.എസ്.എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ്‌ എ.പി അബ്ദുസമദ്, എ. ഷിജിത്ത് ഖാൻ എന്നിവർ സന്ദർശിച്ചു. മാർച്ചിന് കെ.ടി ജാസിം, സാബിത്ത് മായനാട്, ഷാഫി എടച്ചേരി, ഷമീർ പാഴൂർ, അജ്മൽ കൂനഞ്ചേരി, അനസ് അൻവർ, സി.പി റിയാസ്, അജ്മൽ വി.കെ, അബ്ദു മുക്കം, അൽത്താഫ് വെള്ളയിൽ, അൽത്താഫ് പനങ്ങാട് എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story