ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിച്ചേക്കും
കെപിസിസി പ്രസിഡന്‍റ് ഫോൺ പോലും എടുത്തില്ലെന്നും ലതിക സുഭാഷ്

കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കും. പ്രവര്‍ത്തകരുമായി ആലോചിച്ച് നിര്‍ണായക തീരുമാനമെടുക്കും. സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ല. ഇനി കോണ്‍ഗ്രസ് ഒരു സീറ്റ് തന്നാലും ഇത്തവണ മത്സരിക്കില്ല. വിളിച്ചപ്പോള്‍ കെപിസിസി പ്രസിഡന്‍റ് ഫോൺ പോലും എടുത്തില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.
ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപ്പിനിൽ മത്സരിക്കാൻ തയ്യാറായിരുന്നുവെന്നും ലതിക സുഭാഷ് പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് ലതികാ സുഭാഷ് ഇന്നലെ പ്രതിഷേധിച്ചിരുന്നു.
ये à¤à¥€ पà¥�ें- വനിതാ പ്രാതിനിധ്യം കുറഞ്ഞു: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ത്രീകളെ കണ്ണീരണിയിക്കുന്ന കേരള സര്‍ക്കാരിനെതിരെയും യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീനീതി നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയുമുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. സീറ്റ് കിട്ടുകയാണെങ്കിലും വാളയാറിലെ അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തലമുണ്ഡനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ അതിനിടയിലാണ് എന്‍റെ പാര്‍ട്ടി തന്നെ സ്ത്രീകളെ അവഗണിച്ചത്. ആദ്യത്തെ പകുതി മുണ്ഡനം ചെയ്തത് കേരള, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ. മറുപകുതി ഞാന്‍ സ്നേഹിച്ച എന്‍റെ പ്രസ്ഥാനം സ്ത്രീനീതി കാട്ടാത്തതിനെതിരെയുമാണ്.ലതിക സുഭാഷ്
ഇന്നലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുമ്പോള്‍ അവസാനം വരെയും ലതിക സുഭാഷ് ഒരു സീറ്റ് പ്രതീക്ഷിച്ചു. മുല്ലപ്പള്ളി ഓരോ പേരും പ്രഖ്യാപിക്കുമ്പോഴും ടെലിവിഷനില്‍ കണ്ണും നട്ട് കാത്തിരുന്നു. അവസാന പ്രതീക്ഷയായ വൈപ്പിനിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ കണ്ണ് നിറഞ്ഞു. പിന്നെയും കാത്തിരുന്നു. പ്രഖ്യാപനം പൂര്‍ത്തിയായതോടെ സഹപ്രവര്‍ത്തകരുമായി കൂടിയാലോചനകള്‍. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വനിതകളെ അവഗണിച്ചെന്ന അതൃപ്തി വ്യക്തമാക്കി.
തനിക്ക് അര്‍ഹമായ സീറ്റ് നിഷേധിച്ചതിലെ നിരാശ പങ്ക് വെച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ ഇന്ദിരാഭവന് മുന്നില്‍ മുന്‍പ് എങ്ങും കാണാത്ത പ്രതിഷേധം. തലമുണ്ഡനം ചെയ്ത് ലതികാ സുഭാഷ്. കെട്ടിപിടിച്ച് കരഞ്ഞ് സഹപ്രവര്‍ത്തകര്‍.
Adjust Story Font
16

