Quantcast

കേരളത്തിൽ തുടർഭരണമെന്ന് ടൈംസ് നൗ - സി വോട്ടർ സർവേ

മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയർന്നു തന്നെ നിൽക്കുകയാണെന്നും സർവേ പറയുന്നു

MediaOne Logo

  • Published:

    8 March 2021 9:30 PM IST

കേരളത്തിൽ തുടർഭരണമെന്ന് ടൈംസ് നൗ - സി വോട്ടർ സർവേ
X

കേരളത്തിൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലേറുമെന്ന് ടൈംസ് നൗ-സി വോട്ടർ അഭിപ്രായ സർവേ. 78 മുതൽ 86 വരെ സീറ്റുകൾ എൽ.ഡി.എഫ് നേടുമെന്നാണ് പ്രവചനം. യു.ഡി.എഫ് 52 മുതൽ 60 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ പ്രവചനം. ബി.ജെ.പി കേരളത്തിൽ രണ്ട് സീറ്റ് വരെ നേടുമെന്നും സർവേ പറയുന്നു.

മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയർന്നു തന്നെ നിൽക്കുകയാണെന്നും സർവേ പറയുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്ന് സർവേയിൽ പങ്കെടുത്ത 38 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിക്ക് 28.3 ശതമാനം പേർ വോട്ട് ചെയ്തു. അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തതിൽ 36.36 ശതമാനം പേർ നിലവിലെ സർക്കാരിന്റെ ഭരണത്തിൽ പൂർണ തൃപ്തരാണെന്നും 39.66 ശതമാനം പേർ ഒരു പരിധി വരെ തൃപ്തരാണെന്നും സർവേയിൽ പറയുന്നു.

അസമിൽ ബി.ജെ.പി യും യു.പി.എ യും തമ്മിൽ കടുത്ത പോരാട്ടം പ്രവചിക്കുന്ന സർവേ എൻ.ഡി.എ ക്ക് നേരിയ മുൻ‌തൂക്കം നൽകുന്നു. തമിഴ്‌നാട്ടിൽ യു.പി.എ അധികാരത്തിലെത്തുമെന്ന പറയുന്ന സർവേ പുതുച്ചേരിയിൽ എൻ.ഡി.എ അധികാരത്തിലെത്തുമെന്നും പ്രവചിക്കുന്നു.

TAGS :

Next Story