അപ്രതീക്ഷിത മുഖങ്ങളുണ്ടാകുമോ?ലീഗ് പട്ടിക നാളെ
ലീഗ് മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലും ഇപ്പോഴും ഒന്നിലധികം പേരുകളാണ് സ്ഥാനാർഥി പരിഗണനയിലുള്ളത്

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. അധിക സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥിയെയും നാളെ പ്രഖ്യാപിക്കുമെന്നും മജീദ് വ്യക്തമാക്കി.
ലീഗ് മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലും ഇപ്പോഴും ഒന്നിലധികം പേരുകളാണ് സ്ഥാനാർഥി പരിഗണനയിലുള്ളത്. ഒപ്പം അധികമായി ആവശ്യപ്പെട്ട സീറ്റുകളിൽ പട്ടാമ്പി നല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാടുമാണ് ലീഗ് സ്ഥാനാർഥി നിർണയം വൈകിച്ചത് . പട്ടാമ്പിക്ക് പകരം പാലക്കാട് ജില്ലയിലെ മറ്റൊരു സീറ്റും അംഗീകരിക്കില്ലെന്നാണ് ലീഗ് നിലപാട്.
അധിക സീറ്റിൽ സമവായമെന്ന നിലക്ക് പട്ടാമ്പിക്ക് പകരം കോഴിക്കോട് ജില്ലയിലെ ഒരു സീറ്റ് കൂടി ലീഗിന് നൽകാനാണു സാധ്യത . കാസർകോട് ജിലയിൽ രണ്ടു സീറ്റുകളിലും സ്ഥാനാർഥികൾ ഏകദേശ ധാരണയായി . കണ്ണൂരിൽ കൂത്ത്പറംബ് സീറ്റിൽ പി കെ അബ്ദുല്ല സ്ഥാനാര്‍ഥി ആയേക്കും . അഴീക്കോട് മണ്ഡലത്തിൽ കെ.എം ഷാജിയെ തന്നെ മത്സരിപ്പിക്കണമെന്നാണ് മണ്ഡലം കമ്മറ്റി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത് . മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും കെ.എം ഷാജിയെ പരിഗണിക്കുന്നുണ്ട് . വനിതാ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ നേതൃതലത്തിൽ ധാരണയായതായാണ് സൂചന .
കോഴിക്കോട് ജില്ലയിലെ എതെങ്കിലും സീറ്റുകളിലായിരിക്കും മുസ്‍ലിം ലീഗിന്‍റെ വനിതാ സ്ഥാനാർഥി . സ്ഥാനാർഥികളായി യൂത്ത് ലീഗിൽ നിന്ന് അഞ്ചു പേരെ പരിഗണിക്കണമെന്നാവശ്യം യൂത്ത് ലീഗ് നേതൃത്വവും ഉന്നയിച്ചിട്ടുണ്ട് . മിക്ക മണ്ഡലനങ്ങളിലും ഒന്നിലധികം പേരുകൾ സ്ഥാനാനാർഥി പരിഗണനയിലുള്ളതിനാൽ വിശദമായ ചർച്ചക്ക് ശേഷമാകും അന്തിമ പട്ടിക തയ്യാറാക്കുക.
ലീഗ് സാധ്യത പട്ടിക
1 മഞ്ചേശ്വരം
എ.കെ.എം അഷ്റഫ്
2. കാസർകോഡ്
എന്‍.എ നെല്ലിക്കുന്ന്
3 അഴീക്കോട്
കെ എം ഷാജി / അഡ്വ അബ്‌ദുൽ കരീം ചേലേരി
4 കുത്തുപറമ്പ്
പി.കെ അബ്‌ദുള്ള
5 കുറ്റ്യാടി
പാറക്കൽ അബ്‌ദുള്ള
6 കൊടുവള്ളി
എംകെ മുനീർ
7 തിരുവമ്പാടി
സി.പി ചെറിയമുഹമ്മദ്/ സികെ കാസിം
8 കോഴിക്കോട് സൗത്ത്
എം.എ റസാഖ്/ ഉമ്മർ പാണ്ടികശാല
9 കുന്ദമംഗലം
നജീബ് കാന്തപുരം/ ടി.ടി ഇസ്മയിൽ
10. ബേപ്പൂർ (കിട്ടിയാൽ)
ഉമ്മർ പാണ്ടികശാല
11 വള്ളിക്കുന്ന്
പി.അബ്‌ദുൽ ഹമീദ് മാസ്റ്റർ
12 തിരൂരങ്ങാടി
പിഎംഎ സലാം
13 താനൂർ
പി.കെ ഫിറോസ്
14 തിരൂർ
എൻ ശംസുദ്ദീൻ
15 കോട്ടക്കൽ
ആബിദ് ഹുസൈൻ തങ്ങൾ
16 മലപ്പുറം
യു.എ ലത്തീഫ്
17 മഞ്ചേരി
പി.വി അബ്‌ദുൽ വഹാബ്
18 കൊണ്ടോട്ടി
ടിവി ഇബ്രാഹീം
19 ഏറനാട്
പി.കെ ബഷീർ
20 പെരിന്തൽമണ്ണ
ടി പി അഷ്‌റഫലി /കെ എം ഷാജി /CPM വിമതൻ (സാധ്യത )
21 മങ്കട
മഞ്ഞളാംകുഴി അലി
22 വേങ്ങര
പികെ കുഞ്ഞാലികുട്ടി
23 മണ്ണാർകാട്
എം.എ സമദ്/
പി.എം സാദിഖലി
24 ഗുരുവായൂർ
കെ.എൻ.എ ഖാദർ/
സി.എച്ച് റഷീദ്
25 പേരാമ്പ്ര
അഡ്വ പി കുൽസു (വനിത ആണെങ്കിൽ സാധ്യത ) /സി.പി അസീസ്
26 കളമശ്ശേരി
പി അബ്‌ദുൽ ഗഫൂർ/ അബ്‌ദുൽ മജീദ്
27 പുനലൂർ
Adjust Story Font
16

