Quantcast

'പ്രായമൊക്കെ വെറും നമ്പറല്ലേ..'; 73ാം വയസിലും സിക്സ് പാക്, ഫിറ്റ്നസ് രഹസ്യം ഇതാ...

ഫിറ്റ്നസ് ശ്രദ്ധിക്കാതെ പോകുന്നവര്‍ക്ക് ഈ മനുഷ്യന്‍ പ്രചോദനമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍.

MediaOne Logo

Web Desk

  • Published:

    22 Jan 2026 11:28 AM IST

പ്രായമൊക്കെ വെറും നമ്പറല്ലേ..;  73ാം വയസിലും സിക്സ് പാക്, ഫിറ്റ്നസ് രഹസ്യം ഇതാ...
X

ജിമ്മില്‍ പോകാനും, വ്യയാമം ചെയ്യാനും സിക്സ് പാക്കുണ്ടാക്കാനും പ്രത്യേക പ്രായമുണ്ടോ...ഇല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ 73കാരന്‍ പറയുന്നു. എഴുപതുകളിലും ആരോഗ്യമുള്ള ശരീരം കാത്തുസൂക്ഷിക്കുക എന്നത് അസാധ്യമാണെന്നാണ് മിക്കവരുടെയും ചിന്ത.എന്നാല്‍ സ്ഥിരതയും ശരിയായ പോഷകാഹാരവും,മികച്ച വ്യായാമവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഫിറ്റ്നസ് നേടിയെടുക്കാമെന്ന്

ഫിറ്റ്നസ് പരിശീലകനായ മാർക്ക് ലാം​ഗോവ്സ്കി തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വിഡിയോയിലാണ് തന്‍റെ ഫിറ്റ്നസ് രഹസ്യങ്ങള്‍ 73 കാരന്‍ പങ്കുവെക്കുന്നത്.

"ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (ടിആർടി) എടുക്കുന്നുണ്ടെന്ന് ധാരാളം ആളുകൾ പറയുന്നു,പക്ഷേ ഞാന്‍ എന്‍റെ ദിനചര്യയിലാണ് ഉറച്ച് നില്‍ക്കുന്നത്. എല്ലാ ദിവസവും 100 പുഷ്-അപ്പ് വരെ ചെയ്യുന്നു.വളരെ കുറച്ച് കാർബോഹൈഡ്രേറ്റുകൾ മാത്രമേ കഴിക്കാറൊള്ളു.വേ പ്രോട്ടീൻ, കൊളാജൻ, ക്രിയേറ്റിൻ സപ്ലിമെന്റുകൾ കഴിക്കാറുണ്ട്.ഞാൻ എല്ലാ ദിവസവും കുറഞ്ഞത് ഒന്നോ രണ്ടോ ഗ്ലാസ് റെഡ് വൈൻ കുടിക്കും.മാസത്തിൽ ഒരിക്കലെങ്കിലും ഉപവാസം എടുക്കും..' ഇതാണ് എന്‍റെ സിക്സ് പാക്കിന്‍റെ രഹസ്യം. അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായി എത്ര പുഷ് അപ്പുകള്‍ ചെയ്യാനാകുമെന്ന് ചോദിച്ചപ്പോള്‍ ''30,” എന്നായിരുന്നു 73കാരന്‍റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി.36 പുഷ്-അപ്പുകൾ ചെയ്തുകൊണ്ടാണ് അത് വെറുതെ പറഞ്ഞതല്ല എന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു.

മടി പിടിച്ചും മറ്റ് ഒഴിവുകഴിവുകള്‍ പറഞ്ഞും ഫിറ്റ്നസ് ശ്രദ്ധിക്കാതെ പോകുന്നവര്‍ക്ക് ഈ മനുഷ്യന്‍ പ്രചോദനമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍.

TAGS :

Next Story