നിങ്ങളുടെ കുട്ടികളെ ഓര്‍മക്കുറവ് അലട്ടുന്നുണ്ടോ? ഇനി പരിഹാരമുണ്ട്
കുട്ടികളുടെ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ശാസ്ത്രീയ പിന്തുണയുള്ള അഞ്ച് ഇന്ത്യന്‍ ഭക്ഷണങ്ങളെക്കുറിച്ച് അറിയാം

പ്രായഭേദമന്യേ ജീവിതത്തില്‍ മിക്കവരും നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് ഓര്‍മക്കുറവ്. നാവിന്‍തുമ്പിലുള്ള നിസ്സാരമായ കാര്യങ്ങള്‍ പോലും സ്മൃതിമണ്ഡലത്തില്‍ നിന്ന് പെറുക്കിയെടുക്കാനാകാതെ പലപ്പോഴും വിഷമിച്ചുപോകുന്ന ആളുകളും നമുക്കിടയിലുണ്ട്. പ്രത്യേകിച്ച്, അത് നമ്മുടെ കുട്ടികളുടെ കാര്യത്തിലാണെങ്കിലോ? പഠനത്തില്‍ മിടുക്കരാണെങ്കില്‍ പോലും ഗുണനപ്പട്ടികയോ പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഓര്‍ത്തുവെക്കാന്‍ നിങ്ങളുടെ മക്കള്‍ പ്രയാസപ്പെടുന്നുണ്ടെങ്കില്‍ ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള ഈ ചെപ്പടിവിദ്യകള്‍ കരുതിയിരിക്കാം.
കുട്ടികള്‍ക്ക് കൈമോശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനായി വര്‍ഷം മുഴുവന്‍ പോഷകാഹാരം നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. പഠനകാലയളവില്‍, പ്രത്യേകിച്ച് പരീക്ഷാസമയങ്ങളില്‍ കുട്ടികളുടെ ഓര്‍മശക്തിയുടെ വികാസം, ഏകാഗ്രത, പഠനത്തോടുള്ള താല്‍പര്യം എന്നിവ വളര്‍ത്തുന്നതിന് സഹായകമാകുന്ന നിരവധി ഇന്ത്യന്‍ ഭക്ഷണപദാര്‍ഥങ്ങളുണ്ട്.
കുട്ടികളുടെ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ശാസ്ത്രീയ പിന്തുണയുള്ള അഞ്ച് ഇന്ത്യന്‍ ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
- നെയ്യ്
കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് വളരെയധികം ഉപകാരപ്രദമായ ഒന്നാണ് നെയ്യ്. ഭക്ഷണപദാര്‍ഥങ്ങളില്‍ ശുദ്ധമായ നെയ്യ് ചേര്‍ക്കുന്നത് കുട്ടികളുടെ ബുദ്ധിയുടെ വികാസത്തിന് സഹായകമാകും. കുട്ടികള്‍ക്ക് ദിവസവും നല്‍കുന്ന ദോശ, റൊട്ടി, ചോറ് തുടങ്ങിയവയില്‍ ചേര്‍ക്കുന്നത് ഒരു ടീസ്പൂണ്‍ നെയ്യാണെങ്കില്‍ പോലും അത് വലിയ ഗുണം ചെയ്യും.
- തിന അഥവാ ബജ്‌റ
ഓര്‍മശക്തി വികസിപ്പിക്കുന്നതിന് സഹായകമാകുന്ന ശൈത്യകാലത്തെ ഇന്ത്യന്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായതാണ് തിന. ഭക്ഷണപദാര്‍ഥങ്ങളില്‍ തിന കടന്നുവരുന്നതോടെ ആരോഗ്യകരമായ ശരീരവളര്‍ച്ചയ്ക്ക് ഗുണംചെയ്യുന്ന വൈറ്റമിന്‍ ബിയുടെ വരവിന് ഗുണം ചെയ്യുന്നു. തിന അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിലെ ഊര്‍ജം ദീര്‍ഘനേരം നിലനിര്‍ത്താനും ഏകാഗ്രത, ഓര്‍മശക്തി തുടങ്ങിയവയ്ക്കും കാരണമാകുന്നു.
- മഞ്ഞള്‍
ഓര്‍മശക്തി നിലനിര്‍ത്താനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കിക്കൊണ്ട് ശരീരത്തിലെ അസ്വസ്ഥകളെ ഇല്ലാതാക്കുകയും ചെയ്യുന്നതിന് മഞ്ഞള്‍പ്പൊടി കലര്‍ത്തിയ ഭക്ഷണം വഹിക്കുന്ന പങ്ക് ചില്ലറയൊന്നുമല്ല. ഇന്ത്യന്‍ അടുക്കളകളില്‍ വലിയ രീതിയില്‍ ഉപയോഗിക്കപ്പെടുന്ന ഉല്‍പ്പന്നം കൂടിയാണ് മഞ്ഞള്‍. സൂപ്പ്, കറി തുടങ്ങിയ തയ്യാറാക്കുന്നതിനോടൊപ്പം ഒരു നുള്ള് മഞ്ഞള്‍പ്പൊടി കൂടി ചേര്‍ക്കുകയാണെങ്കില്‍ കുട്ടികളുടെ ബൗദ്ധികപരമായ വളര്‍ച്ചയ്ക്കും പ്രതിരോധശേഷിക്കും ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
- വാള്‍നട്ട്‌സ്
നിങ്ങളുടെ കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യത്തെ നിലനിര്‍ത്തുന്ന പ്രധാനപ്പെട്ട ഒന്നാണ് വാള്‍നട്ട്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തില്‍ ഒമേഗ-3 ഫാറ്റി ആസിഡിന്റെ സാന്നിധ്യം വര്‍ധിപ്പിക്കും. ഒരേസമയം ഹൃദയാരോഗ്യത്തിന് സഹായകരമാകുന്നതിനോടൊപ്പം തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. കുട്ടികള്‍ക്ക് അവരുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.
- തൈര്
ഇന്ത്യന്‍ അടുക്കളകളില്‍ ചിരപരിചിതമായ ഒന്നാണ് തൈര്. ഇന്ത്യയിലെ മിക്കവാറും ഭക്ഷണപദാര്‍ഥങ്ങളോടൊപ്പം തൈര് അവിഭാജ്യഘടകമാണ്. തലച്ചോറിന്റെ വികാസത്തിനും ഓര്‍മശക്തി, ഏകാഗ്രത തുടങ്ങിയവയുടെ വളര്‍ച്ചക്കും സഹായകമാകുന്ന കാത്സ്യം, വിറ്റാമിന്‍ ബി12, പ്രോട്ടീന്‍ എന്നിവ തൈരില്‍ അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ഗുണകരമായ പ്രോബയോട്ടിക്കുകളില്‍ പ്രധാനിയാണ് തൈര് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്തരം ഭക്ഷണശീലങ്ങൾ ജീവിതത്തിൽ പതിവാക്കുന്നതോടെ കുട്ടികൾ നേരിടുന്ന ഓർമക്കുറവ് എന്ന തലവേദന വലിയ രീതിയിൽ പരിഹരിക്കാനാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിരീക്ഷണം.
Adjust Story Font
16

