Quantcast

‘തലയിലൊരു ബ്രൊക്കോളി’; അറിയാം ജെൻസികളുടെ ഈ ട്രെൻഡിങ് ഹെയർ സ്റ്റൈൽ

ജെൻസികളിലെ ഏറ്റവും ട്രെൻഡിങ് സ്റ്റൈൽ ആയിട്ടാണ് ഇത് അറിയപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2025-10-28 10:53:10.0

Published:

28 Oct 2025 4:14 PM IST

‘തലയിലൊരു ബ്രൊക്കോളി’; അറിയാം ജെൻസികളുടെ ഈ ട്രെൻഡിങ് ഹെയർ സ്റ്റൈൽ
X

Photo| Special Arrangement

തലയ്ക്ക് മുകളിൽ ഒരു കഷ്ണം ബ്രൊക്കോളി ഉണ്ടെന്ന് സങ്കൽപ്പിക്കുക.എന്തായിരിക്കും നിങ്ങളുടെ വികാരം? എന്നാൽ അതെ ബ്രൊക്കോളി ലുക്കിലുള്ള ഹെയർസ്‌റ്റൈലാണ് കുറച്ചുകാലമായി ട്രെൻഡ്. ജെൻ ആൽഫകളും ജൻസികളും ഒരുപോലെ ഏറ്റെടുത്ത ടിക് ടോക് ഹെയർസ്‌റ്റൈൽ. ജൻസികളിലെ ഏറ്റവും ഹോട്ടസ്റ്റ് സ്റ്റൈൽ ആയട്ടാണ് ഇത് അറിയപ്പെടുന്നത്.

ഇന്ന് ലോകം മുഴുവൻ ഇതിൻ്റെ ട്രെൻഡ് ആഞ്ഞു അടിച്ചു."ബ്രൊക്കോളി കട്ട്" (The Broccoli cut) എന്നാണ് ഇതിനെ പൊതുവെ അറിയപ്പെടുന്നത്. പച്ചക്കറിയായ ബ്രൊക്കോളിയുടെ ആകൃതിയോട് സാമ്യമുള്ളതുകൊണ്ടാണ് സോഷ്യൽ മീഡിയ അങ്ങനെയൊരു പേരിട്ടത്. 'സൂമർ ​​​​പേം' (Zoomer Perm), 'അൽപാക ഹെയർകട്ട്' (Alpaca Haircut), ബേർഡ്സേ നെസ്റ്റ് (Bird's Nest) എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു. തലയുടെ പിൻഭാഗത്തും വശങ്ങളിലുമുള്ള മുടി ട്രിമ്മോ ഫേഡോ ചെയ്യും, തുടർന്ന് മുകൾ ഭാഗത്ത് ചിതറിയ ചുരുളുകളുടെ ഒരു 'കാസ്കേഡ്' ബാക്കിയാക്കും, അത് ബ്രൊക്കോളിയുടെ ചെറിയ തണ്ടുകളെ ഓർമ്മിപ്പിക്കും വിധമാണ്.

ട്രെൻഡ് വളർത്തുന്നതിൽ സോഷ്യൽ മീ‍ഡിയ വഹിച്ച പങ്കും ചെറുതല്ല. ജെൻസ് ടിക്ടോക് (What Is The 'Broccoli' Haircut genz), നോഹ ബെക്ക്, ജാക്ക് ഡോഹെർട്ടി തുടങ്ങിയ യൂട്യൂബ് താരങ്ങളാണ് ഈ ലുക്ക് ജനപ്രിയമാക്കിയതെന്ന അഭിപ്രായമുള്ളവരുമുണ്ട്.



Noah Beck

സെലിബ്രിറ്റി ബാർബറായ സോഫി പോക്ക്, പാൻഡെമിക് മുതൽ ജൻസികളിൽ വരെ തരം​ഗമായ ഈ ഹെയർസ്റ്റൈൽ വൈറലാകാൻ ഒരു കാരണക്കാരനാണ്. STMNT ഗ്രൂമിംഗ് അംബാസഡറും ബാർബറുമായ ജോവാൻ ഫിഗുറോവ ഇതിനെ വർഷങ്ങളായി തുടരുന്ന ഒരു ലുക്കിന്റെ അല്പം വികസിച്ച പതിപ്പായാണ് കാണുന്നത്. ചുരുണ്ട മുടിയുള്ളവർക്ക് ഇത് കൂടുതൽ അനുയോജ്യമാണെന്ന് ഫിഗുറോവ വാദിക്കുന്നു.

ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ടിക് ടോക്കേഴ്‌സായ പ്ലെക്സ് , ഫുട്ബോളർ ഹാർവി എലിയറ്റ്, എൻടിസിയിലെ കെ-പോപ്പ് താരം മാർക്ക്, അഭിനേതാക്കളായ പോൾ മെസ്കാൽ, ഗാവിൻ കാസലെഗ്നോ,തിമോത്തി ചാലമെറ്റ് തുടങ്ങിയവരൊക്കെ ഈ ട്രെൻഡ് പിന്തുടരുന്നു. എന്തിന് സൂപ്പർമാൻ പോലും ഇതിനൊപ്പം ചേർന്നു കഴിഞ്ഞു. ഡേവിഡ് കോറെൻസ്വെറ്റിനെ കണ്ടിരുന്ന ഫ്രിസിയും വശം വകഞ്ഞതുമായ ഹെയർസ്റ്റൈലിന് പകരം അലസമായ ചുരുളുകളോട് കൂടിയ പുത്തൻ ലുക്കിൽ കാണാം.

TAGS :

Next Story