Quantcast

സ്വപ്നങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ആ പങ്കാളിയെ ലക്ഷത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമോ?

മാട്രിമോണിയല്‍ വെബ്‍സൈറ്റുകളെല്ലാം തന്നെ പറയുന്നത് ഒന്നുതന്നെയാണ് -ലക്ഷത്തില്‍ നിന്ന് തെരഞ്ഞെടുക്കാം, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം..

MediaOne Logo

ഖാസിദ കലാം

  • Updated:

    2021-11-15 11:31:42.0

Published:

15 Nov 2021 11:06 AM GMT

സ്വപ്നങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ആ പങ്കാളിയെ ലക്ഷത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമോ?
X

കയ്യിലൊരു കാലന്‍കുട, കക്ഷത്തിലൊരു ഡയറി ഇതായിരുന്നു മക്കളുടെ വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോഴേക്കും രക്ഷിതാക്കളുടെ മനസ്സിലേക്ക് ഒരുകാലം മുമ്പുവരെ ഓടിയെത്തിയിരുന്ന കാഴ്ച.. ഞായറാഴ്ച പത്രങ്ങളിലെ മാട്രിമോണിയല്‍ പേജിനായി മാത്രം കാത്തിരുന്നവരും ഏറെയാണ്.. പക്ഷേ, മറ്റാരൊക്കെയോ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളില്‍ വിവാഹിതരാകേണ്ടി വരുന്നവരുടെ അവസ്ഥയോ.. ചുറ്റുമുള്ളവരെ ബോധിപ്പിക്കാനായി സന്തോഷം അഭിനയിച്ച് ജീവിക്കേണ്ടി വന്നവര്‍, സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ബലികഴിക്കേണ്ടി വന്നവര്‍... സ്വഭാവികമായും തങ്ങളുടെ മക്കള്‍ക്ക് ഈ ഗതി വരരുതെന്ന ചിന്തയില്‍ നിന്നാണ് അവര്‍ കുട്ടികളുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും കൂട്ടാവുന്ന തുണയെ തിരഞ്ഞുതുടങ്ങിയത്. അതിനവരെ ഏറെക്കുറെ സഹായിച്ചു മാട്രിമോണിയല്‍ വെബ്‍സൈറ്റുകളും അവരുടെ ആപ്പുകളും.

എന്നാലോ ഈ മാട്രിമോണിയല്‍ വെബ്‍സൈറ്റുകളെല്ലാം തന്നെ പറയുന്നത് ഒന്നുതന്നെയാണ് -ലക്ഷത്തില്‍ നിന്ന് തെരഞ്ഞെടുക്കാം, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.. പക്ഷേ ആ ഒരു തെരഞ്ഞെടുപ്പ് എത്രമാത്രം പ്രാക്ടിക്കലാണ്. പ്രത്യേകിച്ചും വിവാഹമെന്നത് പലപ്പോഴും അതത് മതത്തില്‍പ്പെട്ടവര്‍ തമ്മിലാകുമ്പോള്‍...

ജനറല്‍ പ്ലാറ്റ്‍ഫോമിലുള്ള മാട്രിമോണിയല്‍ പോര്‍ട്ടലുകള്‍ക്ക് നിരവധി പരിമിതികളുണ്ട്. മാത്രമല്ല, സർവീസുകൾക്ക് വലിയ തുകയാണ് ഈ മാട്രിമോണിയല്‍ സൈറ്റുകള്‍ ഈടാക്കുന്നതും. മതനിഷ്ഠയുള്ള, നല്ല വിദ്യാഭ്യാസമുള്ള, മികച്ച കരിയറുള്ള, സ്വപ്നങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു പങ്കാളി- അതാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിനൊപ്പം സഞ്ചരിക്കുകയാണ് നിക്കാഹ് ഇൻ കേരള.കോം.


വിശ്വാസത്തിലും വിശ്വസിക്കുന്ന ആദര്‍ശത്തിലും കേരളത്തിലെ മുസ്‍ലിംകള്‍ വ്യത്യസ്തരാണ്. കൂടാതെ ജോലി, വിദ്യാഭ്യാസം, ഉയരം, സാമ്പത്തികം തുടങ്ങി വിവാഹാലോചനയെ ബന്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട് താനും. അതുകൊണ്ടുതന്നെ കേരളത്തിലെ മുസ്‍ലിംകളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു ഓണ്‍ലൈന്‍ മുസ്‍ലിം മാട്രിമോണി പോര്‍ട്ടലാണ് നിക്കാഹ് ഇൻ കേരള.കോം. വൈബ്‍സൈറ്റ് വഴിയും ആപ്പ് വഴിയും നിക്കാഹ് ഇൻ കേരള.കോമിന്‍റെ സര്‍വീസ് ലഭ്യമാണ്.

വിവാഹം നോക്കുന്ന ആളുടെ പ്രൊഫൈല്‍ തീര്‍ത്തും സൌജന്യമായിട്ടു തന്നെ രജിസ്റ്റര്‍ ചെയ്യാം. തിരയുന്നത് വധുവിനെയായാലും വരനെ ആയാലും എങ്ങനെയുള്ള ആളെയാണ് നോക്കുന്നത് എന്നുള്ള വിവരങ്ങളും സ്വന്തം വിവരങ്ങളും പ്രൊഫൈലില്‍ ചേര്‍ക്കാം. ജോലി, വിദ്യാഭ്യാസം, സ്ഥലം, ഉയരം എല്ലാ വിവരങ്ങളും നല്‍കാം. അതിന് ശേഷം സ്വന്തം താത്പര്യങ്ങള്‍ക്ക് ചേരുന്ന പങ്കാളിയെ പോര്‍ട്ടലില്‍ നിന്ന് സെര്‍ച്ച് ചെയ്ത് കണ്ടെത്തുകയും ചെയ്യാം. ഇതെല്ലാം തികച്ചും സൌജന്യമാണ്.


ഏകദേശം പത്തുവര്‍ഷത്തിലധികമായി നിക്കാഹ് ഇൻ കേരള.കോം ജീവിതങ്ങളെ കൂട്ടിച്ചേര്‍ത്തു തുടങ്ങിയിട്ട്. അന്നുമുതല്‍ ഇന്നുവരെ ക്വാളിറ്റി സര്‍വീസ് ആണ് പിന്തുടരുന്നതും. വെബ്‍സൈറ്റ് ആയാലും ആപ്പ് ആയാലും യൂസര്‍ ഫ്രണ്ട്‍ലിയാണ്. പത്തുവര്‍ഷത്തിന് മുമ്പ് ഒരു തലമുറയ്ക്ക് ഇന്‍റര്‍നെറ്റ് വിദ്യാഭ്യാസം കൂടി പകര്‍ന്നു നല്‍കിയാണ് നിക്കാഹ് ഇൻ കേരള.കോം ടീമംഗങ്ങള്‍ ഒരു പ്രൊഫൈല്‍ എങ്ങനെ ഉണ്ടാക്കണമെന്ന അവബോധം കസ്റ്റമര്‍ക്ക് നല്‍കിയത്. മറ്റൊന്ന് വിശ്വാസ്യതയാണ്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ വ്യക്തിയെയും വിളിച്ചും രേഖകള്‍ പരിശോധിച്ചും വ്യാജമല്ലെന്ന് ടീമംഗങ്ങള്‍ ഉറപ്പുവരുത്തും. വ്യാജമാണെന്ന് കണ്ടാല്‍ ആ പ്രൊഫൈല്‍ പോര്‍ട്ടലില്‍ നീക്കും. കസ്റ്റമര്‍ക്ക് പരാതിപ്പെടാനുള്ള ഓപ്ഷനുമുണ്ട്.

കേരളത്തിന്‍റെ ഒരു കള്‍ച്ചറല്‍ മാട്രിമോണിയായിട്ടാണ് ഇന്ന് നിക്കാഹ് ഇൻ കേരള.കോം നിലനില്‍ക്കുന്നത്. പ്രീ മാരിറ്റല്‍ ഗൌഡന്‍സ് ക്ലാസുകള്‍ വെബ്‍സൈറ്റ് വഴി നല്‍കുന്നുണ്ട്. മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ മരിറ്റല്‍ മാഗസിനായ 'തേന്‍നിലാവ്', നിക്കാഹ് ഇൻ കേരള.കോം ടീമിന്‍റേതാണ്. വിവാഹം, കുടുംബജീവിതം, പാരന്‍റിംഗ് വിഷയങ്ങളിലെ ലേഖനങ്ങളും കുറിപ്പുകളുമാണ് ഈ മാഗസിനിന്‍റെ പ്രമേയം.


നസീം ഖാന്‍, റസീന

ഇ-ബീംസ് ഇൻഫോടെക് എന്ന സോഫ്റ്റ്‌വെയർ കമ്പനി ഡവലപ്പ് ചെയ്ത് മാനേജ് ചെയ്യുന്ന പോർട്ടലാണ് നിക്കാഹ് ഇൻ കേരള.കോം. വെബ്, ആൻഡ്രോയ്ഡ്, ഐഫോൺ പ്ലാറ്റ്ഫോമുകളിലായി ഇ-കോമേഴ്‌സ്, CRM, Education, Pharmaceutical വിഭാഗങ്ങളിലായി വിവിധ പോര്‍ട്ടലുകളും സോഫ്റ്റ്‌വെയറുകളും ഇബീംസ് ഇൻഫോടെക് ഇതിനകം തന്നെ ഡെവലെപ്പ് ചെയ്തിട്ടുണ്ട്. നസീം ഖാന്‍-റസീന ദമ്പതികളാണ് കമ്പനിയുടെ അമരക്കാര്‍.

കൊല്ലം കരുനാഗപ്പള്ളിയിലാണ് നിക്കാഹ് ഇൻ കേരള.കോമിന്‍റെ ഹെഡ് ഓഫീസ്. തിരുവനന്തപുരം, എറണാകുളം, ചാവക്കാട്, മഞ്ചേരി, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി ഡയറക്ട് ഓഫീസുകളും കേരളത്തില്‍ വിവിധയിടങ്ങളിലായി 25 അസോസിയേറ്റഡ് ഓഫീസുകളും ഇവര്‍ക്കുണ്ട്.

For more details

www.nikahinkerala.com

info@nikahinkerala.com

9544146660, 9544146661

www.facebook.com/nikahinkeralaofficial

TAGS :

Next Story