Quantcast

ലാപ്‌ടോപ്പിന്‍റെ ബാറ്ററി ലൈഫ് കുറയുന്നുണ്ടോ?; ഈ തെറ്റുകള്‍ ഒഴിവാക്കാം...

ബാറ്ററിയുടെ ലൈഫ് ലാപ്‌ടോപ്പ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-11-11 04:04:42.0

Published:

11 Nov 2025 9:31 AM IST

ലാപ്‌ടോപ്പിന്‍റെ ബാറ്ററി ലൈഫ് കുറയുന്നുണ്ടോ?; ഈ തെറ്റുകള്‍ ഒഴിവാക്കാം...
X

ജോലി,പഠനം,വിനോദം തുടങ്ങിയ ആവശ്യങ്ങൾക്കായി ലാപ്‌ടോപ്പ് നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ കുറച്ച് കാലം കഴിഞ്ഞാൽ ലാപ്‌ടോപ്പിന്റെ ബാറ്ററി ലൈഫ് കുറഞ്ഞുവരുന്നു എന്നതാണ് പലരുടെയും പരാതി. ലാപ്‌ടോപ്പ് കമ്പനിയുടെ ഗുണനിലവാരം കുറഞ്ഞതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാകും മിക്കവരും കരുതുന്നത്.എന്നാൽ ബാറ്ററിയുടെ ലൈഫ് ലാപ്‌ടോപ്പ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ചെറിയ തെറ്റുകളും അശ്രദ്ധകളും ബാറ്ററിയെ നശിപ്പിച്ചേക്കാം.ലാപ്‌ടോപ്പ് ബാറ്ററിയുടെ ആയുസ് ഇല്ലാതാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കാം..

അമിത ചാർജിങ്

ലാപ്‌ടോപ്പ് തുടർച്ചയായി ചാർജ് ചെയ്യുന്നത് ബാറ്ററിയെ ദോഷകരമായി ബാധിക്കും. ബാറ്ററി 20 ശതമാനത്തിൽ താഴെയാകുന്നത് വരെ കാത്തുനിൽക്കരുത്.അതിന് മുമ്പേ ചാർജ് ചെയ്യുക. കൂടാതെ 80-90 ശതമാനം എത്തുമ്പോൾ ചാർജർ ഓഫ് ചെയ്യുക.

ഒറിജിനൽ ചാർജറുകൾ ഉപയോഗിക്കുക

ബാറ്ററിയുടെ ആയുസ് കൂട്ടാൻ ലാപ്‌ടോപ്പിനൊപ്പം കിട്ടുന്ന ചാർജർ തന്നെ ഉപയോഗിക്കുക. മറ്റ് ചാർജറുകൾ ഉപയോഗിക്കുന്നത് ബാറ്ററിയെ നശിപ്പിക്കാൻ സാധ്യതയുണ്ട്.

അമിതമായി ചൂടാകുന്നത് ഒഴിവാക്കുക

അമിതമായി ചൂടാകുന്നത് ബാറ്ററി പെട്ടന്ന് കേടുവരാൻ ഇടയാക്കും. ശരിയായ വായുസഞ്ചാരമുള്ളതും പരന്നതും കട്ടിയുള്ളതുമായ പ്രതലത്തിൽവെച്ച് ലാപ്‌ടോപ്പ് ഉപയോഗിക്കുക. കിടക്കകൾ,പുതപ്പുകൾ പോലുള്ള മൃദുവായ പ്രതലങ്ങളിൽ വെച്ച് ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം.

പവർ സേവർ മോഡ്

ബാറ്ററി ലോഡ് കുറയ്ക്കുന്നതിനും ബാക്കപ്പ് സമയം ദീർഘിപ്പിക്കുന്നതിനും ലാപ്‌ടോപ്പിൽ പവർ സേവർ മോഡ് അല്ലെങ്കിൽ ബാറ്ററി സേവർ മോഡ് ഉപയോഗിക്കുക.

ബാക്ഗ്രൗണ്ട് ആപ്പുകൾ വേണ്ട

ലാപ്‌ടോപ്പിന്റെ ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന അനാവശ്യ ആപ്ലിക്കേഷനുകളും സോഫ്റ്റ് വെയറുകളും ബാറ്ററി തീർക്കാൻ കാരണമാകും.

സ്‌ക്രീൻ തെളിച്ചം

സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസ് കൂടുന്നത് ബാറ്ററി വേഗത്തിൽ തീരാൻ കാരണമാകും. നിങ്ങൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിലയിലേക്ക് സ്‌ക്രീൻ വെളിച്ചം ക്രമീകരിക്കുക.

വൈ-ഫൈയും ബ്ലൂടൂത്തും ഓഫാക്കുക

ഉപയോഗത്തിലില്ലാത്തപ്പോൾ വൈ-ഫൈയും ബ്ലൂടൂത്തും ഓഫാക്കുക,

ബാറ്ററി മുഴുവൻ തീരാൻ നിൽക്കേണ്ട

ബാറ്ററി ഇടയ്ക്കിടെ 0 ശതമാനം ആകുന്നത് വരെ കാത്തിരിക്കരുത്. ചാർജ് 20-30 ശതമാനം ആകുമ്പോൾ തന്നെ ചാർജ് ചെയ്യാൻ ശ്രമിക്കുക.

സോഫ്റ്റ് വെയറും ഡ്രൈവറുകളും അപ്ഡേറ്റ് ചെയ്യുക

ബാറ്ററി ഉപയോഗം ഫലപ്രദമായി ഒപ്റ്റിമൈസ് ചെയ്യുന്നതിന് ലാപ്ടോപ്പിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ഡ്രൈവറുകളും പതിവായി അപ്ഡേറ്റ് ചെയ്യുക.

TAGS :
Next Story