സീറ്റ് നമ്പർ 54, കോച്ചിൽ 52 ബെർത്തുകൾ മാത്രം; കൺഫോം ടിക്കറ്റുമായി കയറിയ യുവാവിന് കിട്ടിയത് മുട്ടൻ പണി; വീഡിയോ
മൂന്ന് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കണ്ടിരിക്കുന്നത്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റെടുത്ത യാത്രക്കാരന് കണ്‍ഫേം ചെയ്ത ടിക്കറ്റ് കിട്ടിയത് ട്രെയിനിന് വെളിയില്‍. 52 ബെര്‍ത്തുള്ള ട്രെയിനില്‍ 54ാമത്തെ ബെര്‍ത്താണ് യുവാവിന് ലഭിച്ചത്.
വാരാണസി സിറ്റിയിൽ നിന്ന് ഗോരഖ്പൂരിലേക്ക് യാത്ര ചെയ്യാനായി എ1 കോച്ചിൽ ടിക്കറ്റ് എടുത്ത ഇഷാന്‍ ബാജ്‌പെയ് എന്ന യാത്രക്കാരനാണ് ഈ അവസ്ഥ ഉണ്ടായത്. തന്റെ എക്സ് പോസ്റ്റിലൂടെയാണ് യുവാവ് ദുരനുഭവം പങ്കുവെച്ചത്.
ടിക്കറ്റിൽ കൺഫേംഡ് ബർത്ത് രേഖപ്പെടുത്തിയിരുന്നതിനാൽ സീറ്റ് ഉറപ്പാണെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. എന്നാൽ, ട്രെയിനിൽ കയറിയപ്പോഴാണ് യാഥാർഥ്യമറിഞ്ഞത്. രാത്രി 10.35ന് പുറപ്പെടുന്ന ട്രെയിനില്‍ 4 മണിയോടെ ഗൊരഖ്പൂര്‍ ജംഗ്ഷനിലെത്തുന്ന തരത്തിലായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. ശേഷം ട്രെയിൻ കോച്ചിന്റെ വീഡിയോ പകർത്തിയ അദ്ദേഹം, പിന്നാലെ റെയിൽവേയെ ടാഗ് ചെയ്ത് എക്സ് പോസ്റ്റിടുകയായിരുന്നു.
'ഇന്ന് രാത്രി 15132-ാം നമ്പർ ട്രെയിനിൽ യാത്ര ചെയ്യുന്നു. എന്റെ ടിക്കറ്റിൽ A1/54 കൺഫേം ആണ്, പക്ഷേ കോച്ചിൽ 52 ബർത്തുകൾ മാത്രമേയുള്ളൂ. രാത്രി 10.45ന് രാത്രി യാത്രയ്ക്കിടെ കൺഫേംഡ് സീറ്റ് ഇല്ലാതെ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പരാതി നൽകിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിക്കുന്നു?' എന്ന അടിക്കുറിപ്പോടെയാണ് യുവാവിന്റെ എക്സ് പോസ്റ്റ്. റെയിൽവേ മന്ത്രാലയത്തെ ടാഗ് ചെയ്തായിരുന്നു പോസ്റ്റിട്ടത്.
പിന്നാലെ യാത്രക്കാരന് നേരിട്ട ദുരനുഭവത്തില്‍ റെയില്‍വെ ഖേദപ്രകടനം നടത്തുകയും ആവശ്യമായ നടപടി സ്വീകരിക്കാനായി ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ക്ക് കൈമാറിയതായും എക്‌സ് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. മൂന്ന് ലക്ഷത്തിലധികം പേരാണ് ഇഷാന്റെ പോസ്റ്റ് കണ്ടിരിക്കുന്നത്.
Travelling on Train 15132 tonight. My ticket confirms A1/54, but the coach has only 52 berths. Being left without your confirmed seat at 10:45 PM, on an overnight journey, is extremely frustrating. Complaint raised on 139. How can this happen? @RailwaySeva @RailMinIndia https://t.co/jSQty1K5PK
— Ishan Bajpai (@IshanBajpai09) November 22, 2026
Adjust Story Font
16

