Quantcast

'ആദ്യ ജോലി,മൂന്ന് മണിക്കൂറിനുള്ളില്‍ രാജി'; കാരണം വിശദീകരിച്ച് യുവാവിന്റെ പോസ്റ്റ്, അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ്‌

റെഡ്ഡിറ്റിലാണ് യുവാവ് തന്‍റെ അനുഭവം പങ്കുവെച്ചത്

MediaOne Logo

Web Desk

  • Published:

    19 Nov 2025 7:58 AM IST

ആദ്യ ജോലി,മൂന്ന് മണിക്കൂറിനുള്ളില്‍ രാജി; കാരണം വിശദീകരിച്ച് യുവാവിന്റെ പോസ്റ്റ്, അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ്‌
X

മുംബൈ:ജോലിയിൽ പ്രവേശിച്ച് വെറും മൂന്ന് മണിക്കൂറിനുള്ളിൽ രാജിവെച്ചെന്ന യുവാവിന്‍റെ റെഡ്ഡിറ്റ് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. പാര്‍ട്ട് ടൈം ജോലിയാണെന്ന് അറിഞ്ഞതുകൊണ്ടാണ് താന്‍ ജോലിക്ക് കയറിയതെന്നും എന്നാല്‍ യഥാര്‍ഥത്തില്‍ ഒമ്പത് മണിക്കൂർ തിരിച്ചറിഞ്ഞ ശേഷമാണ് ജോലിയില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചതെന്നും യുവാവ് പറയുന്നു. വെറും 12,000 രൂപയാണ് ഒമ്പത് മണിക്കൂർ ജോലിക്ക് തനിക്ക് കിട്ടുന്നതെന്നും യുവാവ് പോസ്റ്റില്‍ പറയുന്നു.

"എനിക്ക് ആദ്യമായി കിട്ടിയ ജോലി ആണ്. മൂന്ന് മണിക്കൂർ കഴിഞ്ഞ് ജോലി ഉപേക്ഷിച്ചു" എന്ന തലക്കെട്ടിലാണ് പോസ്റ്റ്. "ഇന്ന് എനിക്ക് ആദ്യ ജോലി ലഭിച്ചു. വര്‍ക് ഫ്രം ജോബ് ആയിരുന്നു. ജോലി സമര്‍ദം കുറവ്. പക്ഷേ അത് 9 മണിക്കൂർ ഷിഫ്റ്റായിരുന്നു, ശമ്പളം വെറും 12,000 രൂപ മാത്രമായിരുന്നു."

'എനിക്ക് ഈ ജോലി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ അത് എന്റെ മുഴുവൻ സമയവും എടുക്കുമെന്നും കരിയറിൽ എനിക്കൊരിക്കലും വളരാൻ കഴിയില്ലെന്നും ഞാൻ മനസ്സിലാക്കി. അതിനാൽ ഞാൻ ജോലി ഉപേക്ഷിച്ചു." യുവാവ് വിശദീകരിക്കുന്നു.

ഒരു മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്നും അതുകൊണ്ടാണ് പാർട്ട് ടൈം ജോലി അന്വേഷിക്കുകയാണെന്നും ഉപയോക്താവ് പറഞ്ഞു. പരസ്യത്തില്‍ പാർട്ട് ടൈം ആയാണ് കമ്പനി ആ തസ്തികയെ പരിചയപ്പെടുത്തുന്നത്.എന്നാല്‍ ജോലിക്ക് ചേര്‍ന്നാല്‍ മുഴുവന്‍ സമയ ഉത്തരവാദിത്തങ്ങളും ഏല്‍പ്പിക്കും.എന്നാല്‍ അതുമായി എനിക്ക് പൊരുത്തപ്പെടാന്‍ കഴിയില്ല...യുവാവ് വിശദീകരിച്ചു.

ഏതായാലും യുവാവിന്‍റെ പോസ്റ്റ് വലിയ രീതിയില്‍ ചര്‍ച്ചയായി.യുവാവിന്‍റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

ആവശ്യത്തിന് പണം ലഭിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ തൃപ്തനല്ലെങ്കില്‍ ആ ജോലിയില്‍ തുടരേണ്ട ആവശ്യമില്ല.നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജോലി ഇനിയും ലഭിക്കുമെന്ന് ചിലര്‍ കമന്‍റ് ചെയ്തു.

എന്നാല്‍ യുവാവിന്‍റെ തീരുമാനം പ്രൊഫഷണല്ലെന്നും കരിയറില്‍ വളര്‍ച്ചയുണ്ടാകണമെങ്കില്‍ അല്‍പം റിസ്ക് എടുക്കാന്‍ തയ്യാറാകണമെന്നുമാണ് മറ്റ് ചിലരുടെ വാദം.


TAGS :

Next Story