Quantcast

വേദിയിൽ വധുവിന്റെ മാസ് എൻട്രിയും റീൽസ് ഷൂട്ടും; വിവാഹം ഉപേക്ഷിച്ച് വരനും കുടുംബവും

ഹരിയാനയിലെ കൈത്തലിലാണ് സംഭവം

MediaOne Logo
വേദിയിൽ വധുവിന്റെ മാസ് എൻട്രിയും റീൽസ് ഷൂട്ടും; വിവാഹം ഉപേക്ഷിച്ച് വരനും കുടുംബവും
X

ഹരിയാന: വിവാഹം എത്രത്തോളം കളറാക്കാൻ പറ്റുമോ അത്രയും വെറൈറ്റി ആക്കാൻ ശ്രമിക്കുന്നവരാണ് ഇന്ന് പലരും. വരനെയും വീട്ടുകാരെയും ബന്ധുക്കളെയെല്ലാം സർപ്രൈസ് ആക്കിക്കൊണ്ടുള്ള വധുവിന്റെ മാസ് എൻട്രികളും ഇന്ന് വിവാഹ വേദിയിലെ പതിവ് കാഴ്ചയാണ്. എന്നാൽ, ആ മാസ്സ് എൻട്രി തന്നെ വിവാഹം മുടങ്ങുന്നതിന് കാരണമായാലോ...

വിവാഹ വേളയിൽ വധുവിന്റെ നൃത്തത്തെയും റീൽസ് ഷൂട്ടിനേയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വിവാഹം തന്നെ വരന്റെ വീട്ടുകാർ ഉപേക്ഷിച്ചിരിക്കുകയാണ്. ഹരിയാനയിലെ കൈത്തലിലാണ് ഈ അപ്രതീക്ഷിത സംഭവം.

വിവാഹ വേദിയിലെത്തിയ വധു ഡാൻസും റീൽസും ഷൂട്ട് ചെയ്തതോടെ ഒരു കുടുംബ ചടങ്ങിന് ചേർന്നതല്ല ഇത്തരം പ്രകടനങ്ങളെന്നാരോപിച്ചായിരുന്നു വരന്റെ പിതാവും മൂത്ത സഹോദരനും വിവാഹത്തെ എതിർത്തത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. മണ്ഡപത്തിൽ വെച്ച് വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് വരന്റെ വീട്ടുകാർ ചടങ്ങുകൾ പൂർണമായും ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് വധുവിനെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. അവളെ വെറുതെ വിടൂ, അത് അവളുടെ ദിവസമല്ലേ തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

TAGS :

Next Story