Quantcast

മല്ലിയില ഉപയോഗിക്കുന്നതിന് മുമ്പ് ഇങ്ങനെയാണോ വൃത്തിയാക്കാറ്?

മല്ലിയിലയില്‍ പല കർഷകരും രാസവളങ്ങളും കീടനാശികളും വ്യാപകമായി ഉപയോഗിക്കാറുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-10-23 09:19:31.0

Published:

23 Oct 2025 2:48 PM IST

മല്ലിയില ഉപയോഗിക്കുന്നതിന് മുമ്പ് ഇങ്ങനെയാണോ വൃത്തിയാക്കാറ്?
X

ഇന്ത്യൻ അടുക്കളയിൽ മല്ലിയിലക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. കറികളുടെയും മറ്റ് വിഭവങ്ങളുടെയും രുചി കൂട്ടാൻ മല്ലിയില ഒഴിച്ചുകൂടാനാകാത്തതാണ്. രുചിക്ക് മാത്രമല്ല,മല്ലിയില പോഷകസമൃദ്ധവുമാണ്.വിറ്റമിൻ എ,സി,കെ എന്നിവ മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്. ദഹനത്തിനും ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളാനും മല്ലിയില സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

നിലത്തോട് ചേർന്ന് വളരുന്നതിനാൽ മല്ലിയിലയുടെ ഇലകളും തണ്ടുകളും പെട്ടന്ന് കേടുവരാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പല കർഷകരും രാസവളങ്ങളും കീടനാശികളും വ്യാപകമായി ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ മല്ലിയില ശരിയായി കഴുകാതെ ഉപയോഗിച്ചാൽ വയറ്റിലെ അണുബാധക്കോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കോ കാരണമായേക്കാം. മല്ലിയില പാചകത്തിന് എടുക്കുമ്പോൾ അവ നന്നായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. മല്ലിയിലയുടെ പുതുമയും രുചിയും നിലനിർത്തുന്നതും ശരിയായ വൃത്തിയാക്കൽ അനിവാര്യമാണ്.

1. ഇലകൾ വേർതിരിക്കുക

മല്ലിയില വാങ്ങിയാലുടനെ അതിന്റെ ചെളി നിറഞ്ഞ വേരുഭാഗം മുറിച്ചുമാറ്റുക.വേരുകളില്‍ പലപ്പോഴും അഴുക്ക് നിറഞ്ഞ് നിൽക്കും. വേരിന്‍റെ ഭാഗം മുറിച്ച് മാറ്റി ഇലകൾ വേർതിരിച്ച് നന്നായി കഴുകിയെടുക്കുക..

2.പൈപ്പ് വെള്ളത്തിനടിയില്‍ കഴുകുക

മല്ലിയിലയിൽ അടങ്ങിയിട്ടുള്ള ചെളിയും പൊടിയും നീക്കം ചെയ്യാനായി പൈപ്പ് വെള്ളം തുറന്നിട്ട് അതിനടയിൽവെച്ച് നന്നായി കഴുകുക. ഇല നന്നായി കുടഞ്ഞ് വൃത്തിയാക്കുക.

3. ഉപ്പുവെള്ളത്തിലോ വിനഗർ വെള്ളത്തിലോ മുക്കിവെക്കുക

ഒരു വലിയ ബൗളൈടുത്ത് അതിൽ വെള്ളം നിറച്ച് ഒരു ടീസ്പൂൺ ഉപ്പോ,അല്ലെങ്കിൽഒരു സ്പൂൺ വെള്ള വിനഗറോ ചേർക്കുക.ഇത് ന്നായി യോജിപ്പിച്ച ശേഷം പത്ത് മിനിറ്റ് മല്ലിയില മുക്കി വെക്കുക. ഇലയിലടങ്ങിയ ബാക്ടീരികളെയും കീടനാശിയുടെ അംശങ്ങളും കളയാൻ ഇതുവഴി സാധിക്കും.ഇതല്ലെങ്കില്‍ വെള്ളത്തില്‍ മഞ്ഞള്‍പൊടി കലക്കി

മല്ലിയില സൂക്ഷിക്കേണ്ടതിങ്ങനെ

മല്ലിയില പെട്ടന്ന് കേടുവരുന്ന ഒന്നാണ്..അത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കുക.ശേഷം മല്ലിയിലയിലെ ടബ്ബൽ ഉപയോഗിച്ച് ഈർപ്പം വലിച്ചെടുക്കണം. വൃത്തിയാക്കിയ മല്ലിയില ഒരു പേപ്പർ ടവലിൽ പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിലോ സിപ്പ് ലോക്ക് ബാഗിലോ സൂക്ഷിക്കാം.ഇത് ഒരാഴ്ച വരെ ഫ്രഷ് ആയി ഇരിക്കും.

TAGS :

Next Story