Quantcast

എന്തുകൊണ്ട് മീഡിയവണ്‍ തെരഞ്ഞെടുത്തു? പ്രമോദ് രാമന്‍ പറയുന്നു...

മീഡിയവണിലേക്ക് വരുന്ന തീരുമാനം പ്രസിദ്ധീകരിച്ച സമയത്ത് നേരിടേണ്ടിവന്ന മുന്‍വിധികളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമുള്ള തന്‍റെ അഭിപ്രായങ്ങളും പ്രമോദ് രാമന്‍ പങ്കുവെച്ചു

MediaOne Logo

Web Desk

  • Published:

    1 July 2021 1:48 PM GMT

എന്തുകൊണ്ട് മീഡിയവണ്‍ തെരഞ്ഞെടുത്തു? പ്രമോദ് രാമന്‍ പറയുന്നു...
X

മലയാളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ പ്രമോദ് രാമന്‍ മീഡിയവണ്‍ എഡിറ്ററായി ചുമതലയേറ്റു. അദ്ദേഹം മനോരമ ന്യൂസില്‍ നിന്നും മീഡിയവണ്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്തെന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. അത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ മറുപടി നല്‍കിയിരിക്കുന്നു. മീഡിയവണ്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അഭിലാഷ് മോഹനനുമായി സംസാരിക്കവെയാണ് പ്രമോദ് രാമന്‍റെ വെളിപ്പെടുത്തല്‍.

എന്തുകൊണ്ട് മീഡിയവണ്‍ തെരഞ്ഞെടുത്തു എന്ന അഭിലാഷ് മോഹനന്‍റെ ചോദ്യത്തിന് പ്രമോദ് രാമന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ''ഒരുപാട് മികച്ച മാധ്യമപ്രവര്‍ത്തകരുടെ ടീം ജോലി ചെയ്യുന്ന, സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് മീഡിയവണ്‍. മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളും അങ്ങനെയുള്ളതുതന്നെയായിരുന്നു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, മനോരമ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. പക്ഷെ, ഇനിയൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നെങ്കില്‍ അത് മീഡിയവണ്‍ ആയിരിക്കുമെന്ന് എന്‍റെ മനസില്‍ എപ്പോഴോ ഉണ്ടായിരുന്നു. അത് സംഭവിച്ചു എന്നുമാത്രം.''

മീഡിയവണിലേക്ക് വരുന്ന തീരുമാനം പ്രസിദ്ധീകരിച്ച സമയത്ത് നേരിടേണ്ടിവന്ന മുന്‍വിധികളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമുള്ള തന്‍റെ അഭിപ്രായങ്ങളും പ്രമോദ് രാമന്‍ പങ്കുവെച്ചു. ''മുന്‍വിധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. ആര്‍ക്കും അതിന് അതീതരല്ലല്ലോ. മീഡിയവണ്‍ പോലുള്ള ഒരു ചാനലിനോട് ഏതെങ്കിലും തരത്തിലുള്ള അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ആളുകളുടെ വിമര്‍ശനങ്ങള്‍, അങ്ങനെ പലതും നമ്മള്‍ കാണേണ്ടി വരുന്നുണ്ട്. അത് സ്വാഭാവികമാണ്. അത് ഗൌരവമുള്ള വിമര്‍ശനമാണെങ്കില്‍ പരിഗണിക്കുകയും മറുപടി നല്‍കുകയും ചെയ്യുന്നതില്‍ പ്രശ്നമൊന്നുമില്ല. പക്ഷെ, ബോധപൂര്‍വം നടത്തുന്ന മുന്‍വിധികളോട് പ്രതികരിക്കാനുള്ള സമയമോ സൌകര്യമോ ഇല്ല.'' പ്രമോദ് രാമന്‍ പറഞ്ഞു.

TAGS :

Next Story