Quantcast

ഇപ്പോഴും ആ പഴയ പ്രഷര്‍ കുക്കറാണോ ഉപയോഗിക്കുന്നത്? ഈ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ മാറ്റിക്കോളൂ

കുട്ടികളിലാണ് ഇതിന്റെ പ്രശ്‌നം ഏറ്റവും ഗുരുതരമായി ബാധിക്കുക

MediaOne Logo

Web Desk

  • Updated:

    2025-08-29 08:47:49.0

Published:

29 Aug 2025 2:07 PM IST

ഇപ്പോഴും ആ പഴയ പ്രഷര്‍ കുക്കറാണോ ഉപയോഗിക്കുന്നത്? ഈ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ മാറ്റിക്കോളൂ
X

വീട്ടിലെ പ്രഷര്‍ കുക്കര്‍ അവസാനമായി നിങ്ങള്‍ എന്നാണ് മാറ്റിയത്? പ്രഷര്‍ കുക്കര്‍ പഴകുമ്പോള്‍ അതിലെ ലെഡിന്റെ അംശം ഭക്ഷണത്തിലേക്ക് കലരുമെന്ന കാര്യം എത്ര പേര്‍ ശ്രദ്ധിക്കാറുണ്ട്...

ഓര്‍ത്തോപീഡിക് ഡോക്ടറായ മനന്‍ വോറ പ്രഷര്‍ കുക്കറിന്റെ പ്രശ്‌നങ്ങളെ സംബന്ധിച്ച് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ വിശദമായ ഒരു വീഡിയോ ചെയ്തിരുന്നു.അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടനല്‍കിയിരിക്കുകയാണ്.

പഴയ പ്രഷര്‍ കുക്കറില്‍ നിന്നും ലെഡ് ഭക്ഷണത്തിലേക്ക് കലരുന്നെണ്ടെന്നാണ്‌ വിദഗ്ദരുടെ കണ്ടെത്തല്‍. ലെഡ് ശരീരത്തില്‍ എത്തിയാല്‍ എളുപ്പം പുറന്തള്ളാന്‍ കഴിയില്ല. ശരീരത്തില്‍ അടിഞ്ഞു കൂടുകയാണ് ചെയ്യുക. ലെഡിന്റെ അംശം നിങ്ങളുടെ എല്ലുകളിലും രക്തത്തിലും തലച്ചോറിലുമാണ് അടിഞ്ഞുകൂടുക.

പെട്ടെന്നുള്ള തളര്‍ച്ച, നാഡി വ്യവസ്ഥ തകരാറിലാവുക, ഓര്‍മ ശക്തി, മൂഡ് എന്നിവയെയാണ് ഇത് ഗുരുതരമായി ബാധിക്കുക.കുട്ടികളിലാണ് ഇതിന്റെ പ്രശ്‌നം ഏറ്റവും ഗുരുതരമായി ബാധിക്കുക. തലച്ചോറിന്റെ വളര്‍ച്ചയേയും ഐക്യൂ ലെവലിനെയുമാണ് ഇത് ബാധിക്കുക. മുതിര്‍ന്നവരില്‍ നാഡിവ്യവസ്ഥക്കും കരളിനും ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുന്നു.

കുക്കര്‍ മാറ്റി വാങ്ങാനുള്ള ശരിയായ സമയം എപ്പോഴാണ്? പത്തു വര്‍ഷം കൂടും തോറും മാറ്റി സ്ഥാപിക്കണമെന്നാണ് പൊതുവില്‍ പറയാറുള്ളത്.

എന്നാല്‍ കലകളോ കറുത്ത പാടുകളോ കുക്കറില്‍ കണ്ട് തുടങ്ങുമ്പോള്‍ മാറ്റുന്നതാണ് ഉചിതം. കൂടാതെ ലിഡ് അല്ലെങ്കില്‍ വിസില്‍ അയഞ്ഞതായി തോന്നുന്ന സമയത്തോ ഭക്ഷണത്തിന് ലോഹത്തിന്റെ ഗന്ധം വരാന്‍ തുടങ്ങുമ്പോഴോ എങ്കിലും നമ്മള്‍ കുക്കര്‍ മാറ്റി തുടങ്ങണം.

കാരണം പഴയ പ്രഷര്‍ കുക്കറുകള്‍ ശരീരത്തിന് അത്രമാത്രം ദോഷകരമായാണ് ബാധിക്കുക എന്നാണ് ഇന്റര്‍നാഷണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റായ കിംസ് ആശുപത്രിയിലെ ഡോക്ടര്‍ അന്‍ങ്കിത മൂലെ പറയുന്നത്.

'കുക്കറില്‍ കറുത്ത പാടുകളോ വരകളോ ഉണ്ടാകുമ്പോള്‍ അതിലെ ലെഡ്, അലൂമിനിയം തുടങ്ങിയവ ഭക്ഷണത്തിലേക്ക് കലരാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് പഴയ പ്രഷര്‍ കുക്കറിന്റെ ഉപയോഗം കൊണ്ട് ഉണ്ടാവുക,' ഡോക്ടര്‍ പറഞ്ഞു.

TAGS :

Next Story