Quantcast

സിറ്റി, ബാഴ്സ,യുവന്‍റസ്; യൂറോപ്പില്‍ വമ്പന്മാരുടെ ആധിപത്യം

ബാഴ്സക്കായി സൂപ്പർ താരം ലയണൽ മെസി ഇരട്ട ഗോൾ നേടി

MediaOne Logo

  • Updated:

    2021-01-07 02:23:09.0

Published:

7 Jan 2021 2:31 AM GMT

സിറ്റി, ബാഴ്സ,യുവന്‍റസ്; യൂറോപ്പില്‍ വമ്പന്മാരുടെ ആധിപത്യം
X

യൂറോപ്പില്‍ ഇന്നലെ നടന്ന വമ്പന്മാരുടെ പോരാട്ടത്തില്‍ സിറ്റിക്കും യുവന്‍റസിനും വിജയം. ലാലീഗയില്‍ മെസിയുടെ ഇരട്ടഗോളില്‍ ബാഴ്സലോണയും വിജയിച്ചു.

ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ പ്രവേശനം. സിറ്റിക്കായി ജോണ്‍ സ്റ്റോണ്‍സും ഫെര്‍ണാണ്ടിഞ്ഞോയുമാണ് വലകുലുക്കിയത്.

ടോട്ടനമാണ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികള്‍. ടോട്ടനം സെമിഫൈനലില്‍ ബ്രെണ്‍ഫോഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പടുത്തിയാണ് ഫൈനലിലെത്തിയത്.

സ്‍പാനിഷ് ലീഗിൽ ബാഴ്സലോണക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അത്‍ലറ്റിക് ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത്. ബാഴ്സക്കായി സൂപ്പർ താരം ലയണൽ മെസി ഇരട്ട ഗോൾ നേടി. മൂന്നാം മിനിറ്റില്‍ തന്നെ അത്‍ലറ്റിക് ക്ലബാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ 14ാം മിനിറ്റില്‍ പെഡ്രിയിലൂടെ ബാഴ്സ തിരിച്ചടിച്ചു. തുടര്‍ന്ന് സൂപ്പര്‍ താരം ലിയോണല്‍ മെസി ഇരട്ട ഗോളുകള്‍ നേടി ബാഴ്സക്ക് മുന്‍തൂക്കം നല്‍കി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ അത്‍ലറ്റിക്കോ ക്ലബ് വീണ്ടും വലകുലുക്കിയെങ്കിലും വിജയിക്കാനായില്ല. ജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്സ മൂന്നാമതെത്തി.

ഇറ്റാലിയൻ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ യുവന്റസിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എ.സി മിലാനെ തോൽപ്പിച്ചു. പരാജയപ്പെട്ടെങ്കിലും എ.സി മിലാന് തന്നെയാണ് ലീഗിൽ ഒന്നാമത്,, പട്ടികയിൽ നാലാമതാണ് യുവന്റസ്.

TAGS :

Next Story