Quantcast

അയനങ്ങളുടെ നാനാര്‍ത്ഥങ്ങള്‍: ഇത് രാമായണത്തിലൂടെയുള്ള ഒരുയാത്ര

വായനയും എഴുത്തും പൊലീസുകാര്‍ക്ക് അന്യമല്ലെന്ന് തെളിയിക്കുകയാണ് രതീഷ് ഇളമാടെന്ന സിവില്‍ പൊലീസ് ഓഫീസര്‍. രതീഷിന്‍റെ മൂന്നാമത്തെ പുസ്തകമാണ് അയനങ്ങളുടെ നാനാര്‍ത്ഥങ്ങള്‍

MediaOne Logo

Web Bureau

  • Published:

    15 Sept 2019 4:37 PM IST

അയനങ്ങളുടെ നാനാര്‍ത്ഥങ്ങള്‍: ഇത് രാമായണത്തിലൂടെയുള്ള ഒരുയാത്ര
X

രാമായണത്തെ ആസ്‍പദമാക്കിയുള്ള ഒരു സമഗ്രപഠനമാണ് രതീഷ് ഇളമാടിന്‍റെ അയനങ്ങളുടെ നാനാര്‍ത്ഥങ്ങള്‍... കേരള പൊലീസ് അസോസിയേഷന്‍റെ മുഖമാസികയായ കാവല്‍ കൈരളിയുടെ എഡിറ്റോറിയല്‍ അംഗമാണ് പോലീസ് ഉദ്യോഗസ്ഥനായ രതീഷ് ഇളമാട്. കെ. പി അപ്പന്‍ കൃതികളിലെ ക്രിസ്തു സാന്നിധ്യങ്ങളെ കുറിച്ചുള്ള പഠനമായ വാക്കും കുരിശും, മൃഗനീതികള്‍ എന്ന കവിതാസമാഹാരവും നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്..

അഞ്ച് അധ്യായങ്ങളാണ് അയനങ്ങളുടെ നാനാര്‍ത്ഥങ്ങള്‍ എന്ന പുസ്തകത്തിലുള്ളത്. രാമായണ കാവ്യത്തിന്‍റെ പ്രാരംഭകാലം മുതല്‍ അവയുടെ സമകാലിക വായന വരെ ഈ പുസ്തകത്തിന്‍റെ പ്രത്യേകതയാണ്.. എഴുത്തുകാരനായ രതീഷ് ഇളമാട് പുസ്തകത്തെ പരിചയപ്പെടുത്തുന്നു...

TAGS :

Next Story