Quantcast

പേരക്ക ബുക്‌സ് യു.എ ഖാദര്‍ കഥാപുരസ്‌കാരം ഇ.കെ ഷാഹിനക്ക്

ഷാഹിന ഇ.കെയുടെ 'കാറ്റും വെയിലും ഇലയും പൂവും പോലെ' എന്ന കഥാസമാഹാരത്തിനാണു പുരസ്കാരം

MediaOne Logo

Web Desk

  • Published:

    4 Sept 2024 4:16 PM IST

പേരക്ക ബുക്‌സ് യു.എ ഖാദര്‍ കഥാപുരസ്‌കാരം ഇ.കെ ഷാഹിനക്ക്
X

കോഴിക്കോട്: പേരക്ക ബുക്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ യു.എ ഖാദര്‍ കഥാപുരസ്‌കാരം ഷാഹിന ഇ.കെയുടെ 'കാറ്റും വെയിലും ഇലയും പൂവും പോലെ' എന്ന കഥാസമാഹാരത്തിന്. 10,000 രൂപയുടെ പുസ്തകങ്ങളും 5,000 രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം. ഒക്ടോബര്‍ ആറിന് കോഴിക്കോട്ട് നടക്കുന്ന പേരക്ക ഏഴാം വാര്‍ഷികാഘോഷത്തില്‍ പുരസ്കാരം സമ്മാനിക്കും.

കവി റഫീഖ് അഹമ്മദ് ചെയര്‍മാനും ബിനേഷ് ചേമഞ്ചേരി കണ്‍വീനറും ഹംസ ആലുങ്ങല്‍, ബിന്ദുബാബു, പ്രശോഭ് സാകല്യം എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണു പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. പേരക്ക ബുക്‌സ് വാര്‍ഷികാഘോഷവും പുരസ്‌കാര സമര്‍പ്പണവും ഒക്ടോബര്‍ ആറിന് കോഴിക്കോട് ഇസ്‍ലാമിക് യൂത്ത് സെന്ററില്‍ നടക്കും. ചടങ്ങില്‍ പി.കെ ഗോപിയുടെ ഓര്‍മകളുടെ നിശ്വാസം, യു.കെ കുമാരന്റെ നോവെല്ലകള്‍ ഉള്‍പ്പെടെ പേരക്ക പ്രസിദ്ധീകരിച്ച 20 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

Summary: Writer Shahina EK's collection of stories receives the first UA Khader Story Award of Perakka Books

TAGS :

Next Story