തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG
നാല് കോര്‍പറേഷനുകളിൽ യുഡിഎഫിനാണ് ലീഡ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോര്‍പറേഷനുകളിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. എൽഡിഎഫിന് കനത്ത തിരിച്ചടി. നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അഞ്ഞൂറോളം ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ഭരണമുറപ്പിച്ചു. ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും യുഡിഎഫിന്റെ തേരോട്ടമാണ്.
Live Updates
- 13 Dec 2025 2:01 PM IST
മേയർ ആരാണെന്നത് പാർട്ടി തീരുമാനിക്കും: ആര്.ശ്രീലേഖ
വിവാദങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് ബിജെപിയുടെ വിജയം
- 13 Dec 2025 1:50 PM IST
മലപ്പുറം കരുളായി പഞ്ചായത്തിൽ തൃണമൂൽ സ്ഥാനാർഥിക്ക് വിജയം
സാജിതാ മയക്കാറത്ത് ആണ് വിജയിച്ചത്
- 13 Dec 2025 1:49 PM IST
കോഴിക്കോട് ജില്ല പഞ്ചായത്ത് ചോറോട് ഡിവിഷൻ യുഡിഎഫ് പിടിച്ചെടുത്തു
യൂത്ത് കോൺഗ്രസ് ജില്ലാ. പ്രസിഡൻ്റ് ആര്. ഷഹിൻ വിജയിച്ചു
- 13 Dec 2025 1:43 PM IST
കാസർകോട് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തി
എൻഡിഎയുടെ പുത്തിഗെ ഡിവിഷൻ യുഡിഎഫ് പിടിച്ചെടുത്തു
- 13 Dec 2025 1:39 PM IST
പിറവന്തൂർ പഞ്ചായത്ത് എൽഡിഎഫിൽ നിന്നും പിടിച്ചെടുത്ത് യുഡിഎഫ്
ഭരണം പിടിച്ചത് 10 വർഷത്തിനുശേഷം
- 13 Dec 2025 1:06 PM IST
കണ്ണൂർ ജില്ലാ പഞ്ചായത്തിലെ മയ്യിൽ ഡിവിഷൻ എൽഡിഎഫിന് നഷ്ടമായി
കെ.മോഹനനെ പരാജയപ്പെടുത്തിയത് യുഡിഎഫിലെ മോഹനൻ 2550 വോട്ടുകൾക്കാണ് ഇടത് സ്ഥാനാര്‍ഥിയുടെ പരാജയം
- 13 Dec 2025 12:59 PM IST
കോഴിക്കോട് ബാലുശ്ശേരി പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു
50 വർഷത്തെ എൽഡിഎഫിന്റെ കോട്ടയാണ് യുഡിഎഫ് തകർത്തത്
- 13 Dec 2025 12:58 PM IST
ഇടതുപക്ഷത്തിന്റെ അലയമൺ ഗ്രാമപഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്
യുഡിഎഫിന് 10 സീറ്റും ബിജെപിക്കും എൽഡിഎഫിനും മൂന്ന് സീറ്റുകളുമാണ് ലഭിച്ചത്
Adjust Story Font
16

