Quantcast

ലിവര്‍പൂളിനെ അട്ടിമറിച്ച് ബേണ്‍ലി; സ്വന്തം തട്ടകത്തില്‍ തോല്‍വി മൂന്നു വര്‍ഷത്തിന് ശേഷം

2017 ഏപ്രിലിന് ശേഷമാണ് സ്വന്തം മൈതാനത്ത് ലിവര്‍പൂള്‍ തോല്‍ക്കുന്നത്

MediaOne Logo

  • Published:

    22 Jan 2021 3:09 AM GMT

ലിവര്‍പൂളിനെ അട്ടിമറിച്ച് ബേണ്‍ലി; സ്വന്തം തട്ടകത്തില്‍ തോല്‍വി മൂന്നു വര്‍ഷത്തിന് ശേഷം
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ തോല്‍വി വഴങ്ങി ലിവര്‍പൂള്‍. ബേണ്‍സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ സംഘം കീഴടങ്ങിയത്. 83-ാം മിനിറ്റില്‍ ആഷ്‌ലി ബാണ്‍സാണ് സന്ദര്‍ശകര്‍ക്കായി ഗോള്‍ നേടിയത്. 2017 ഏപ്രിലിന് ശേഷമാണ് സ്വന്തം മൈതാനത്ത് ലിവര്‍പൂള്‍ തോല്‍ക്കുന്നത്.

പെനാല്‍റ്റിയിലൂടെയാണ് ബേണ്‍ലി ഗോള്‍ കണ്ടെത്തിയത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയത് ലിവര്‍ ആയിരുന്നെങ്കിലും ഗോള്‍ കണ്ടെത്താന്‍ മാത്രം അവര്‍ക്കായില്ല. ഗോളിലേക്ക് 27 ഷോട്ടുകളാണ് സാദിയോ മാനേ, മുഹമ്മദ് സലാഹ് എന്നിവര്‍ അടങ്ങിയ മുന്നേറ്റ നിര തൊടുത്തത്. ഇതില്‍ ആറെണ്ണം മാത്രമാണ് ടാര്‍ഗറ്റിലെത്തിയത്. 72 ശതമാനം സമയം പന്തു കൈവശം വച്ചതും ലിവറാണ്.

ആന്‍ഫീല്‍ഡില്‍ കഴിഞ്ഞ 68 മത്സരങ്ങളിലെ അപരാജിതര്‍ എന്ന റെക്കോര്‍ഡാണ് ബേണ്‍ലി തകര്‍ത്തത്. 68ല്‍ 55 മത്സരങ്ങളില്‍ ജയിക്കുകയും 13 എണ്ണം സമനിലയാകുകയും ചെയ്തിരുന്നു.

ലീഗില്‍ 16-ാം സ്ഥാനത്തുള്ള ടീമാണ് ബേണ്‍ലി. 18 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനുള്ള ലിവര്‍പൂളിന് 19 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുണ്ട്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ലീഗില്‍ ഒന്നാമത്.

TAGS :

Next Story