എം.സി കമറുദ്ദീൻ എം.എൽ.എ ജയിൽ മോചിതനായി
90 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കമറുദ്ദീൻ പുറത്തിറങ്ങുന്നത്

ഫാഷന്‍ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ച എം.സി കമറുദ്ദീൻ എം.എൽ.എ ജയിൽ മോചിതനായി. 90 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കമറുദ്ദീൻ പുറത്തിറങ്ങുന്നത്. 148 വഞ്ചനാ കേസുകളാണ് എം. സി കമറുദ്ദീനെതിരെയുണ്ടായിരുന്നത്.
തന്നെ പ്രതിയാക്കിയവര്‍ക്ക് കാലം മാപ്പുനല്‍കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഗൂഡാലോചന നടന്നു. സത്യം ജനങ്ങൾ മനസിലാക്കും. വിശദമായ കാര്യങ്ങള്‍ പിന്നീട് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണോയെന്ന് പാര്‍ട്ടി പറയും. മണ്ഡലത്തില്‍ തന്റെ ഭൂരിപക്ഷം ഉയര്‍ന്നത് മുതലാണ് ഗൂഡാലോചന തുടങ്ങിയത്.
ചന്തേര, കാസര്‍കോഡ്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷൻ പരിധികളില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. കോടതികളിലെ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലിൽ നിന്നും പുറത്തിറങ്ങി. ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ നേരിട്ട് മഞ്ചേശ്വരം മണ്ഡലത്തിലെത്താനാണ് തീരുമാനം.
അതേസമയം കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളും മകനും ഇപ്പോഴും ഒളിവിലാണ്.
Adjust Story Font
16

