Quantcast

പ്രതിഷേധം കനത്തു; മലമ്പുഴ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തു

സീറ്റ് വിട്ടുനൽകിയത് ബിജെപിക്ക് വോട്ട് നൽകാനാണെന്ന ആരോപണം പ്രവർത്തകർ ഉന്നയിച്ചിരുന്നു

MediaOne Logo

  • Published:

    13 March 2021 9:42 PM IST

പ്രതിഷേധം കനത്തു; മലമ്പുഴ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തു
X

മലമ്പുഴ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തു. കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടർന്ന് മലമ്പുഴ സീറ്റിൽ മത്സരിക്കാനില്ലെന്ന് ജനദാതൾ (ജോൺ ജോൺ) വിഭാഗം അറിയിച്ചിരുന്നു. കാലങ്ങളായി കോണ്‍ഗ്രസ് മത്സരിച്ച് വന്ന മലമ്പുഴ മണ്ഡലം ജനദാതൾ (ജോൺ ജോൺ) വിഭാഗത്തിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ പ്രമേയം പാസാക്കിയിരുന്നു. സീറ്റ് വിട്ടുനൽകിയത് ബിജെപിക്ക് വോട്ട് നൽകാനാണെന്ന ആരോപണവും പ്രവർത്തകർ ഉന്നയിച്ചു. ഇതോടെയാണ് സീറ്റ് കോൺഗ്രസ് ഏറ്റെടുത്തത്.

മലമ്പുഴക്ക് പകരം എലത്തൂരെന്ന ആവശ്യം ജനദാതൾ (ജോൺ ജോൺ) വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്. എലത്തൂർ ലഭിച്ചില്ലെങ്കിൽ സീറ്റ് വേണ്ടെന്നാണ് നിലപാട്.

അതേസമയം പുനലൂർ സീറ്റ് ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് പുനലൂരിൽ നിന്നുള്ള ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളും രാജിവെച്ചു. ലീഗ് മത്സരിച്ചാൽ പുനലൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും നേതാക്കൾ പറയുന്നു. കോങ്ങാട് സീറ്റ് ലീഗിന് നൽകിയതിൽ മണ്ഡലത്തിലെ കോണ്‍ഗ്രസിൽ എതിർപ്പ് രൂക്ഷമാണ്. പ്രതിഷേധ സൂചകമായി കോങ്ങാട് മണ്ഡലത്തിലെ മുഴുവൻ കോൺഗ്രസ് നേതാക്കളും ഭാരവാഹിത്വം രാജിവെക്കും.ഡി.സി.സി സെക്രട്ടറിമാർ, മണ്ഡലം പ്രസിഡന്‍റുമാര്‍, കെ.എസ്‍.യു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാര്‍ ഉൾപ്പെടെയുള്ളവരാണ് രാജിവെക്കുക.

TAGS :

Next Story