വെളിയംകോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
വെളിയംകോട് ബീവിപ്പടി പുതുവീട്ടിൽ അലിയാണ് മരണപ്പെട്ടത്.

വെളിയംകോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വെളിയംകോട് ബീവിപ്പടി പുതുവീട്ടിൽ അലിയാണ് ഉറക്കത്തിൽ മരണപ്പെട്ടത്. മനാമ സെൻട്രൽ മാർക്കറ്റിലെ വെജിറ്റബിൾ വിഭാഗത്തിൽ ജോലിക്കാരനാണ്.പുലർച്ചെ മാർക്കറ്റിലേക്ക് പുറപ്പെടേണ്ട സമയത്ത് കാണാത്തതിനെത്തുടർന്ന് കൂടെയുളളവർ അന്വേഷിച്ചപ്പോഴാണ് മരണം സംഭവിച്ചതായി അറിഞ്ഞത്.
22 വർഷമായി ബഹ്റൈനിലുണ്ട്. ഭാര്യ റാഫിയ, മക്കൾ ലിയ, നേഹ, മുഹമ്മദ് ഹനാൻ. സഹോദരങ്ങൾ അബൂബക്കർ(ബഹ്റൈൻ) ഹനീഫ (ബഹ്റൈൻ) ഹംസ, ഉമ്മർ. പരേതനായ യാഹു ഹാജിയാണ് പിതാവ്. മാതാവ് മറിയം. മൃതദേഹം സൽമാനിയ മെഡിക്കൽ കോപ്ലക്സ് മോർച്ചറിയിൽ. നാട്ടിൽ കൊണ്ടുപോകാനുളള ശ്രമങ്ങൾ നടക്കുന്നു.
Next Story
Adjust Story Font
16

