മഞ്ഞുപാളികളില്‍ പൊതിഞ്ഞ് റൂമിലെ ഫാന്‍, വെള്ളമില്ല, വൈദ്യുതിയില്ല; തണുത്ത് വിറച്ച് ടെക്സസുകാര്‍
എവിടെയും മഞ്ഞ് മൂടിയ റോഡുകളും വീടുകളുമാണ് കാണാന്‍ കഴിയുന്നത്

കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് തണുത്ത് വിറയ്ക്കുകയാണ് യു.എസിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. വെള്ളവും വൈദ്യുതിയും ആഹാരവുമില്ലാതെ വലയുകയാണ് ടെക്സസുകാര്‍. എവിടെയും മഞ്ഞ് മൂടിയ റോഡുകളും വീടുകളുമാണ് കാണാന്‍ കഴിയുന്നത്. വീടുകളിലെ ഫാനുകളില്‍ പോലും മഞ്ഞ്പാളികള്‍ പൊതിഞ്ഞിരിക്കുകയാണ്.
@WilemonSTEAM street ice skating on Kirven Ave #ItIsColdOutside #BucketListItem pic.twitter.com/byTU7saY0H
— Chris Burkhalter (@burkteach) February 14, 2021
വൈദ്യുതി പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാനത്തിന്‍റെ 90% വൈദ്യുതിയുടെയും ഉത്തരവാദിത്തമുള്ള ഇലക്ട്രിക് റിലയബിലിറ്റി കൗൺസിൽ ഓഫ് ടെക്സസ് (ERCOT) അറിയിച്ചു. എന്നിരുന്നാലും, സംസ്ഥാനത്തെ പതിനായിരക്കണക്കിന് വീടുകളിൽ ഇപ്പോഴും വൈദ്യുതിയും അടിസ്ഥാന കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൌകര്യങ്ങളുമില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
First person to ski down I10 in Houston
Posted by Travis Mcgullam on Monday, February 15, 2021
മഞ്ഞുവീഴ്ചയുടെ ആഘാതം ക്രമേണ കുറയുമെങ്കിലും തെക്കൻ മധ്യമേഖലയിൽ ശനിയാഴ്ച വരെ റെക്കോർഡ് താഴ്ന്ന താപനില നിലനിൽക്കുമെന്ന് നാഷണൽ വെതർ സർവീസ് അഭിപ്രായപ്പെട്ടു.
This is how cold it is at my Apartment.
— 𝐓𝐇𝐎𝐌𝐀𝐒 𝐁𝐋𝐀𝐂𝐊 ☩ (@ThomasBlackGG) February 16, 2021
As a Texan, yes, I'm certainly not built for this. I don't even care. pic.twitter.com/FMt8imglJp
Adjust Story Font
16

