Quantcast

തോല്‍ക്കാന്‍ പത്മരാജന്‍ മത്സരിച്ചത് 216 തവണ; ഇത്തവണ അങ്കം ധര്‍മടത്ത്

മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും തോല്‍വി ഏറ്റുവാങ്ങി ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഇടം പിടിച്ച ഒരാള്‍..

MediaOne Logo

  • Published:

    16 March 2021 8:12 AM IST

തോല്‍ക്കാന്‍ പത്മരാജന്‍ മത്സരിച്ചത് 216 തവണ; ഇത്തവണ അങ്കം ധര്‍മടത്ത്
X

തെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ഥികളുടെയും ലക്ഷ്യം വിജയമാണ്. എന്നാല്‍ തമിഴ്നാട് സേലം സ്വദേശി പത്മരാജന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തോൽക്കാനായാണ്. 61 വയസ്സിനിടെ 216 തെരഞ്ഞെടുപ്പുകളില്‍ തോൽവി ഏറ്റുവാങ്ങിയ പത്മരാജന്റെ അടുത്ത മത്സരം ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്.

മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും തോല്‍വി ഏറ്റുവാങ്ങി ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഇടം പിടിച്ച ഒരാള്‍. അതാണ് തമിഴ്നാട് സേലം സ്വദേശി കെ.പത്മരാജന്‍. മത്സരം ഏറെയും പ്രമുഖര്‍ക്ക് എതിരെയായിരുന്നു. ആരൊക്കെയായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിലെ എതിരാളികള്‍ എന്നു ചോദിച്ചാല്‍ നരേന്ദ്ര മോദി, മൻമോഹൻ സിങ്, എ.ബി വാജ്പേയി, പി.വി നരസിംഹറാവു, ജെ ജയലളിത, എം കരുണാനിധി, വൈ.എസ് രാജശേഖര റെഡ്ഡി, കെ.കരുണാകരൻ, എ.കെ ആന്റണി, എസ്.എം കൃഷ്ണ, രാഹുൽ ഗാന്ധി ഇങ്ങനെ നീളും പട്ടിക.

1988ല്‍ തമിഴ്നാട്ടിലെ മേട്ടൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു പത്മരാജന്‍റെ കന്നിയങ്കം. മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും കെട്ടിവെച്ച കാശ് തിരികെ കിട്ടിയിട്ടില്ല. പത്മരാജന്‍റെ 217ആം മത്സരം ധര്‍മടത്ത് പിണറായി വിജയനെതിരെയാണ്. അതും തോല്‍ക്കാനായി തന്നെ. ഇലക്ഷന്‍ കിങ് ഫെയിലിയര്‍ എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുകയാണ് പത്മരാജന്‍റെ അടുത്ത ലക്ഷ്യം. പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് കുടുംബ വേരുകളുളള പത്മരാജന്‍ തമിഴ്നാട്ടിലെ നാല് മണ്ഡലങ്ങളില്‍ നിന്ന് കൂടി ഇത്തവണ ജനവിധി തേടുന്നുണ്ട്. എല്ലാം തോല്‍വി മാത്രം മുന്നില്‍ കണ്ട്.

TAGS :

Next Story