Quantcast

മനസമാധാനത്തിന് തുടങ്ങിയ സ്റ്റാർട്ടപ്പ്, വിനോദസഞ്ചാരത്തിൽ നിന്ന് കോടികളുണ്ടാക്കുന്ന വോയേ ഹോംസ്

കുടുംബവുമൊത്തുള്ള യാത്രകളാകട്ടെ, സുഹുത്തുക്കളുമൊത്തുള്ള ട്രിപ്പാകട്ടെ, സ്റ്റേക്കേഷനോ വേക്കേഷനോ ആകട്ടെ, ഏറ്റവും മികച്ച പ്രൈവറ്റ് സ്റ്റേ, വോയേ ഹോംസ് നൽകുന്നു

MediaOne Logo

Web Desk

  • Published:

    26 Dec 2025 5:03 PM IST

voye homes
X

ഇൻഫോസിസിൽ മികച്ച ശമ്പളത്തിൽ ജോലി, ശനിയും ഞായറും അവധി .... ഇത്രയും തൊഴിൽ വിവരണം മതി ആരായാലും ആ ജോലി ഉറപ്പിക്കാൻ. പക്ഷേ, അങ്ങനെ ഒരു ജോലിയുടെ സുരക്ഷിതവലയം (Safe Zone) വേണ്ടെന്ന് വെച്ച് വിനോദ് ബാലൻ വോയേ ഹോംസ് (Voye Homes) എന്ന സ്റ്റാർട്ടപ്പിന് തുടക്കമിട്ടു. വിനോദ് തന്നെ പറയുകയാണെങ്കിൽ, ഒരു കൂലിപ്പണിക്കാരന്റെ മകന് കിട്ടാവുന്ന ഏറ്റവും നല്ല വരുമാനമുള്ള ജോലി രാജിവെച്ചാണ് സ്വന്തമായി ഒരു സംരംഭത്തിലേക്ക് തിരിയുന്നത്. അതിന് കൂട്ടായത് കൃത്യമായ വിഷനും, മാർക്കറ്റ് തിരിച്ചറിയാനുള്ള കഴിവും നിർവഹണശേഷിയുമാണ്.




അവധിക്കാലം സ്വപ്നതുല്യം ആക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് പ്രൈവസിയും കംഫർട്ടും ഒരുപോലെ നൽകുന്ന അവധിക്കാല റസിഡൻസ് ആണ് വോയേ ഹോംസ്. യാത്രകളെ പുനർനിർവചിക്കുന്ന ഈ ടൂറിസം സ്റ്റാർട്ടപ്പ് തുടങ്ങി വൈകാതെ തന്നെ യാത്രാപ്രേമികളുടെ ഭൂപടത്തിൽ തങ്ങളുടെ ഇടം കണ്ടെത്തി.

സ്റ്റാർട്ടപ്പാകുന്ന യാത്രകൾ

പാഷനായിരുന്ന യാത്രകളിൽ നിന്നു തന്നെയാണ് ബിസിനസിനുള്ള ആശയവും വിനോദ് കണ്ടെത്തുന്നത്. കുടുംബവും സുഹൃത്തുക്കളുമൊത്ത് അവധിക്കാലം ചെലവഴിക്കുന്നതിന് തിരക്കില്ലാത്ത എന്നാൽ സുരക്ഷിതവും സൗകര്യങ്ങളുമുള്ള ഇടം അന്വേഷിക്കുകയായിരുന്നു വിനോ​ദ്. വേക്കേഷൻ ഹോംസ് അല്ലെങ്കിൽ ഹോളിഡേ ഹോംസ് എന്ന ആശയം കേരളത്തിൽ തീരെ പരിചിതമല്ലെന്ന് അപ്പോഴാണ് മനസിലാകുന്നത്. അങ്ങനെ അന്വേഷണം, ആശയമായി, ആശയം ചർച്ചകളും. സുഹൃത്തുക്കളുമൊത്തുള്ള ചർച്ചയിൽ, ആദ്യം വിനോദ് മാത്രം ജോലി രാജിവെച്ച് സംരംഭത്തിന്റെ ഭാ​ഗമാകാമെന്ന് തീരുമാനിച്ചു. വിജയിച്ചാൽ നിങ്ങളും കൂടെ പോര്, ഇല്ലെങ്കിൽ എന്നെ നിങ്ങൾ നോക്ക് എന്ന വാക്കിന്മേലായിരുന്നു തുടക്കം. പലവിധ വായ്പകളും ഭാവിയോർത്തുള്ള വീട്ടുകാരുടെ പേടിയും മുന്നിലുള്ളപ്പോഴും സ്റ്റാർട്ടപ്പ് പിച്ച് ചെയ്യാൻ തന്നെ തീരുമാനിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻക്യുബേറ്റ് ചെയ്യാൻ സാധിച്ചത് ആദ്യ വിജയമായി.




ഇത് പഠിക്കേണ്ട മോഡൽ

2021ൽ കോവിഡ് സമയത്ത് ബൂട്ട്സ്ട്രാപ്പായി തുടങ്ങി കമ്പനി ഇപ്പോൾ 50 കോടിയിലേറെ ലാഭത്തിൽ എത്തി നിൽക്കുകയാണ്. ഇന്ന് നേതൃനിരയിൽ വിനോദ് തനിച്ചല്ല, സ്റ്റാർട്ടപ്പിന്റെ വളർച്ചയ്ക്ക് ഊർജമായി അഹമ്മദ് നാസർ, അഞ്ജലി വിനോദ്, ഹസീബ്, രം​ഗ രാജൻ, ഷാരോൺ എന്നിവരും കൂടെ തന്നെയുണ്ട്.


കുടുംബവുമൊത്തുള്ള യാത്രകളാകട്ടെ, സുഹുത്തുക്കളുമൊത്തുള്ള ട്രിപ്പാകട്ടെ, സ്റ്റേക്കേഷനോ വേക്കേഷനോ ആകട്ടെ, ഏറ്റവും മികച്ച പ്രൈവറ്റ് സ്റ്റേ, വോയേ ഹോംസ് നൽകുന്നു. ടോപ്പ്-ടയർ ഹോട്ടലുകളിൽ ലഭിക്കുന്ന അതേ സൗകര്യങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള പ്രൈവറ്റ് ഹോം സ്റ്റേകളിലും ഒരുക്കിയതോടെ വിദേശ വിനോദസഞ്ചാരികളും നിറയെ എത്തി.

കൊല്ലം മൺറോ തുരുത്തിലെ ആദ്യ പ്രോപ്പർട്ടിയിൽ നിന്ന് ഇന്ന് 15 പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിൽ 500ൽ അധികം റൂമിലേക്കുള്ള വളർച്ച കൃത്യവും വ്യക്തവുമായ ബിസിനസ് മോഡലിന്റെ ഫലമാണ്. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും ​ഗോവയിലും കർണാടകയിലും ദുബെയിലും ശ‍ൃംഖല വളർന്നു നിൽക്കുന്നു. കായൽക്കരയിലെ വില്ലകളും, എസ്റ്റേറ്റ് ബം​ഗ്ലാവുകളും കോട്ടേജസും ഫാം ഹൗസുകളുമായി അവധിക്കാലം പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷമാക്കാൻ വിട്ടു നൽകിയപ്പോൾ അത് അധികമാരും പരീക്ഷിക്കാത്ത ബിസിനസ് മോ‍‍ഡലായി.




ഇന്ത്യയിലെ തന്നെ ആദ്യ 10 ടൂറിസം സ്റ്റാർട്ടപ്പുകളിലും ഇന്ത്യയിലെ ആദ്യ അഞ്ച് ഹോളിഡേ ഹോം ബ്രാൻഡുകളിലും കേരളത്തിലെ മികച്ച 23 സ്റ്റാർട്ടപ്പുകളിലും സ്ഥാനം പിടിക്കാനും വോയേ ഹോംസിന് സാധിച്ചിട്ടുണ്ട്. മെയ്ക്ക് മൈ ട്രിപ്പിന്റെ വില്ല ഓഫ് ദ ഇയർ അവാർഡും സ്റ്റാർട്ടപ്പിനെ തേടിയെത്തിയിട്ടുണ്ട്.

ദക്ഷിണേന്ത്യയിൽ ലഭിച്ച സ്വീകാര്യതയും വിജയവുമായി ഇന്ത്യ മുഴുവൻ വ്യാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ വോയേ ഹോംസ്.

TAGS :

Next Story