സംരംഭങ്ങൾ വളരാനുള്ള ഇടമൊരുക്കി; മികച്ച ഫിൻടെക്കായി എത്തിക്‌ഫിൻ
മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് 2025ൽ കോ-ഫൗണ്ടറും സിഇഒയുമായ നദീർ വികെ പുരസ്കാരം ഏറ്റുവാങ്ങി

റിയാദ്: സംരംഭം, നിക്ഷേപം, വ്യവസായം എന്നിവയിലെ നവീന ആശയങ്ങൾ ചർച്ച ചെയ്ത് മീഡിയവൺ സംഘടിപ്പിച്ച ഫ്യൂച്ചർ സമ്മിറ്റ് 2025ൽ ഫിൻടെക് സെക്ടറിലെ മികവിനുള്ള പുരസ്കാരം എത്തിക്‌ഫിൻ കോ-ഫൗണ്ടറും സിഇഒയുമായ നദീർ വികെ ഏറ്റുവാങ്ങി.
ഫിൻടെക് മേഖലയിൽ നൽകിയ സംഭാവനകളും നേതൃത്വമികവും പരിഗണിച്ചാണ് പുരസ്കാരം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബിസിനസുകൾക്ക് വളരാൻ മികച്ച പരിസ്ഥിതിയാണ് എത്തിക്ഫിൻ സൃഷ്ടിച്ചെടുത്തത്. ക്ലൗഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അക്കൗണ്ടിങ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ചെറുതും വലുതുമായ ബിസിനസുകളെ നവീന ആശയങ്ങൾ ഉപയോഗിച്ച് വളർത്താൻ എത്തിക്‌ഫിന്നിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) ദൈനംദിന പ്രവർത്തനങ്ങൾ ലളിതമാക്കി കൊണ്ടുള്ള നിരവധി ബിസിനസ് സൊലൂഷനുകളാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിക്‌ഫിൻ വികസിപ്പിച്ചെടുത്തത്.
എസ്എംഇകൾക്ക് വളരാനും ജോലികളും സാമ്പത്തിക മാനേജ്മെന്റും സുഗമമാക്കാനും സംരംഭകർക്ക് വേഗത്തിലും കാര്യക്ഷമവുമായ തീരുമാനങ്ങളെടുക്കാനും സഹായിക്കുന്ന ക്ലൗഡ് അക്കൗണ്ടിങ് പ്ലാറ്റ്ഫോമാണ് എത്തിക്‌ഫിന്നിന്റേത്.
പുതിയ കാലത്ത് ബിസിനസുകൾക്കും സംരംഭങ്ങൾക്കും മറ്റും വളരാൻ എത്തിക്‌ഫിന്നിനെ പോലുള്ള സ്ഥാപനങ്ങളുടെ പങ്ക് വ്യക്തമാക്കുക കൂടി ചെയ്യുകയാണ് മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് 2025.
Adjust Story Font
16

