ഒന്നാം സമ്മാനം ബെൻസാ ബെൻസ്; ഗോപു നന്തിലത്ത് ജി മാർട്ടിൽ സൂപ്പർ ഓഫറുകൾ
5 മാരുതി എസ്-പ്രെസോ കാറുകളും ഹോം അപ്ലെയൻസുകൾക്കും മറ്റും 70% വരെ ഓഫറുകളുമാണ് ഗോപു നന്തിലത്ത് ജി മാർട്ടിൽ ഈ ഓണക്കാലത്ത് ഒരുക്കിയിരിക്കുന്നത്
ഓണത്തിന്റെ ഓളവും ആവേശവും തുടങ്ങി കഴിഞ്ഞു. ആ ആവേശം ഏറ്റു പിടിച്ചിരിക്കുകയാണ് ഗോപു നന്തിലത്ത് ജി മാർട്ടും. കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ഓഫറുകൾ കൊണ്ടുള്ള പൂമൂടലുമാണ് ഇത്തവണ ഗോപു നന്തിലത്ത് ജി മാർട്ട് ഒരുക്കിയിരിക്കുന്നത്.
ബെൻസാ ബെൻസാ ഓഫറിൽ ഒരു ഭാഗ്യശാലിക്ക് സമ്മാനമായി ലഭിക്കുക മെഴ്സിഡസ് ബെൻസ് കാറാണ്. പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്കാണ് ഈ ബമ്പർ സമ്മാനം ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേർക്ക് മാരുതി എസ്-പ്രെസോ കാറുകളും സ്വന്തമാക്കാൻ അവസരമുണ്ട്. ഇതിനായി, പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഷോറൂമിലെ ബോക്സിൽ നിക്ഷേപിക്കണം.
മാത്രമല്ല, ദക്ഷിണേന്ത്യ ഇന്നേവരെ കാണാത്ത തരത്തിൽ ഹോം അപ്ലൈൻസിന്റെയും ഇലക്ട്രോണിക് ഗാഡ്ജറ്റ്സിന്റെയും ഓഫറുകളാണ് നന്തിലത്ത് ജി മാർട്ട് നൽകുന്നത്.
ഗൃഹോപകരണങ്ങൾക്ക് 70% വരെ ഡിസ്‌കൗണ്ടും ഇ.എം.ഐ. സൗകര്യവും എക്സ്ചേഞ്ച് ഓഫറുകളുമാണ് നൽകുന്നത്.
എന്തും ഏതും വാങ്ങാം
വീട്ടിലെ കുഞ്ഞിടങ്ങളിൽ ഒതുങ്ങുന്ന ആഢംബരം, അങ്ങനെയുള്ള ഗൃഹോപകരണങ്ങൾ അന്വേഷിക്കുന്നവർക്ക് പറ്റിയ ഇടമാണ് ഗോപു നന്തിലത്ത് ജി മാർട്ട്. ഈ ഓണത്തിന് ആഗ്രഹിക്കുന്ന ഗൃഹോപകരണങ്ങൾ കുറഞ്ഞ വിലയിൽ ഗോപു നന്തിലത്ത് ജിമാർട്ടിൽ നിന്ന് ലഭ്യമാക്കാം. വാഷറും ഡ്രൈയറും ഒന്നിക്കുന്ന വാഷ് ടവർ അടക്കം ഏറ്റവും പുതിയതും ഇന്നൊവേറ്റിവുമായ ഉത്പന്നങ്ങൾ ഗോപു നന്തിലത്ത് ജി മാർട്ടിന്റെ കേരളത്തിലെ ഏത് ഷോറൂമുകളിൽ നിന്നും സ്വന്തമാക്കാം. വാഷിങ് മെഷീനുകൾക്ക് 50% വരെ വിലക്കിഴിവ് ലഭിക്കുന്നതിനാൽ കുറഞ്ഞ വിലയിൽ ഇഷ്ടപ്പെട്ട ബ്രാൻഡിന്റെ ഉത്പന്നം വീട്ടിലെത്തിക്കാം.
മാത്രമല്ല, റെഫ്രിജറേറ്റുകൾക്ക് 40% വരെയാണ് വിലക്കിഴിവ് നൽകുന്നത്. ഫാമിലി ഹബ് സീരിസ് റെഫ്രിജറേറ്റുകൾ, സ്മാർട്ട് റെഫ്രിജറേറ്റുകൾ എന്നിങ്ങനെ ഏറ്റവും പുതിയ റെഫ്രിജറേറ്റുകൾ ന്യായമായ വിലയിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.
ഈ ഓണത്തിന് വാങ്ങുന്ന ഗൃഹോപകരണങ്ങൾക്ക് 70% വരെ ഓഫറും ഗോപു നന്തിലത്ത് നൽകുന്നുണ്ട്. ഏറ്റവും മികച്ച എക്സ്ചേഞ്ച് ഓഫറുകളും, അത്യാകർഷകമായ ഇ.എം.ഐ. സൗകര്യവും ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്.
Adjust Story Font
16