Quantcast

മലയാളികളെ ഐഎഎസുകാരാക്കിയ ഐലേൺ ഐഎഎസ് അക്കാദമി

ഈ അഞ്ചുപേരും ഐലേൺ ഐഎഎസി (iLearn IAS)ന്റെ ക്ലാസ്റൂം പ്രോഗ്രാമിലെ വിദ്യാർഥികളാണ്

MediaOne Logo

Web Desk

  • Published:

    21 May 2025 5:40 PM IST

ilearn ias academy
X

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം മലയാളികള്‍ക്ക് ഏറെ അഭിമാനമുള്ളതായിരുന്നു. ആദ്യ 100ൽ അഞ്ചു മലയാളികള്‍, അതിലും അഭിമാനം ഇവര്‍ അഞ്ചുപേരും പെണ്‍കുട്ടികളാണ് എന്നതാണ്. ശരിക്കും സ്ത്രീശാക്തീകരണത്തിന്റെയും വിജയത്തിന്റെയും ഉത്തമോദാഹരണമാണ് ഈ വിജയം!

ഈ അഞ്ചുപേരും ഐലേൺ ഐഎഎസി (iLearn IAS)ന്റെ ക്ലാസ്റൂം പ്രോഗ്രാമിലെ വിദ്യാർഥികളാണ് - മാളവിക ജി നായർ – എഐആർ 45, നന്ദന ജിപി – എഐആർ 47, സോനെറ്റ് ജോസ് – എഐആർ 54, റീനു ആന്ന മാത്യു – എഐആർ 81, ദേവിക പ്രിയദർശിനി – എഐആർ 95.

ഇന്ത്യയയിലെ തന്നെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നാണ് സിവില്‍ സര്‍വീസ് പരീക്ഷ. പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിങ്ങനെ നിരവധി ഘട്ടങ്ങളിലൂടെയാണ് പരീക്ഷ പുരോഗമിക്കുന്നത്. ഈ പരീക്ഷയിൽ വിജയിക്കാൻ വേണ്ടത് സമഗ്രമായ പഠനരീതി, കഠിനപരിശ്രമം, അതിനൊപ്പം തന്നെ ശരിയായ മാർഗനിർദേശവുമാണ്. ഇവിടെയാണ് ഒരു നല്ല സിവിൽ സർവീസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്നത്.

10 വർഷത്തിലേറെക്കാലമായി സിവിൽ സർവീസ് പരിശീലനരംഗത്ത് പ്രവർത്തിക്കുന്ന ഐലേൺ ഐഎഎസ്, 300-ലേറെ വിദ്യാർഥികളെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ്.

ഒരു വിദ്യാർഥി കോച്ചിംഗ് സെന്റർ തിരഞ്ഞെടുക്കുമ്പോൾ ഈ ചോദ്യങ്ങൾ ചോദിച്ചിരിക്കണം:

- ഇൻസ്റ്റിറ്റ്യൂട്ടിന് യഥാർഥ വിജയഫലങ്ങളുണ്ടോ?

- മുമ്പ് എത്ര വിദ്യാർഥകൾ വിജയിച്ചിരിക്കുന്നു?

- Top 100-ൽ എത്ര റാങ്കുകളുണ്ട്?

- ഡെഡിക്കേറ്റഡ് ക്ലാസ്‌റൂം പ്രോഗ്രാമുണ്ടോ?

- വ്യക്തിഗത മെന്റർഷിപ്പ് പിന്തുണ ഉണ്ടോ?

വിദ്യാർഥികൾ അവരുടെ വിലപ്പെട്ട സമയമാണ് ഈ പരീക്ഷയ്ക്കായി മാറ്റിവെക്കുന്നത്. അതിനാൽ ശരിയായ മാർഗനിർദേശം നിർണായകമാണ്. ഐലേൺ ഐഎഎസ് (iLearn IAS) ഈ മാനദണ്ഡങ്ങൾക്ക് പൂർണമായി അനുയോജ്യമാണ്.

എന്താണ് iLearn IAS നെ വ്യത്യസ്തമാക്കുന്നത്?

- സിലബസിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ സ്ഥിരതയോടെയും ഗമനീയമായ രീതിയിലും പഠിപ്പിക്കുന്നു.

- വിദ്യാർഥികൾ മുന്നേറുന്നതിന് തുടർച്ചയായ ടെസ്റ്റുകളും വിശകലനവും.

- പരീക്ഷയുടെ എല്ലാ ഘട്ടങ്ങളിലും പ്രധാനപ്പെട്ടതാണ് കറന്റ് അഫയേഴ്‌സ്, ഐലേൺ ഐഎഎസ് ഈ മേഖലയിലും സമഗ്രമായ പരിശീലനം നൽകുന്നു.

- മെന്റർഷിപ്പ് പ്രോഗ്രാമുകൾ വഴി ഓരോ വിദ്യാർഥിക്കും വ്യക്തിഗതമായ മാർഗനിർദേശം ലഭിക്കും.

ഒറ്റ ശ്രമത്തിൽ പരീക്ഷ വിജയിക്കുക വലിയ നേട്ടം തന്നെയാണ്. എന്നാൽ, വിജയത്തിനായി ചിലപ്പോൾ കൂടുതൽ ശ്രമങ്ങൾ ആവശ്യമാകാൻ സാധ്യതയുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ഐലേൺ ഐഎഎസ് കൺടിന്യൂസ് സപ്പോർട്ട് സിസ്റ്റം (iLearn IAS Continous Support System-CSS) നൽകുന്നത്. ഒരു വിദ്യാർഥി പ്രിലിംസ് കം മെയിൻസ് (Prelims cum Mains -PCM) കോഴ്‌സിൽ ചേർന്നാൽ, പിന്നീട് പരീക്ഷ എഴുതുമ്പോൾ പ്രിലിംസ്, മെയിൻസ് ടെസ്റ്റുകൾക്ക് സൗജന്യമായും, കൂടാതെ ഇന്റർവ്യൂ ഗൈഡൻസും ലഭിക്കും.

വിജയിക്കുവോളം ശക്തമായ പിന്തുണ ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്.

കേരള സിവിൽ സർവീസിലെ പ്രബല ഉദ്യോ​ഗസ്ഥരായ അർജുൻ പാണ്ഡ്യൻ ഐഎഎസ് (തൃശ്ശൂർ കളക്ടർ, ആൽഫ്രഡ് ഒ വി ഐഎഎസ് (തിരുവനന്തപുരം സബ്കളക്ടർ), ജയകൃഷ്ണൻ വി എം ഐഎഎസ് (ദേവികുളം സബ്കളക്ടർ), മിഥുൻ പ്രേംരാജ് ഐഎഎസ് (ഒറ്റപ്പാലം സബ്കളക്ടർ) എന്നിവർ ഐലേൺ ഐഎഎസിൽ നിന്നാണ് അവരുടെ യാത്ര ആരംഭിച്ചത്.

വിദ്യാർഥികളുടെ സ്വപ്നം തിരിച്ചറിയുന്ന, അത് വിജയമായി മാറ്റുന്ന ഒരു സംഘമാണ് ഐലേൺ ഐഎഎസ്.

TAGS :

Next Story