Quantcast

''ഈ മഴമുകിലോ'"കൈലാസിന്റെ സംഗീതത്തിൽ ചിത്രയുടെ ശബ്ദ സൗന്ദര്യം.

ഉർവശി,ഇന്ദ്രൻസ്എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി . ‘ഈ മഴമുകിലോ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ബി.കെ .ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോൻ ഈണമൊരുക്കിയിരിക്കുന്നു. മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ്.ചിത്രയാണ് ഗാനം ആലപിച്ചത്.

MediaOne Logo

Athulya Murali

  • Updated:

    2023-08-25 06:27:55.0

Published:

25 Aug 2023 6:05 AM GMT

Jaladhara pumbset since 1962 new song
X

വിജയകരമായി പ്രദർശനം തുടരുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962വിലെ പുതിയ ഗാനം പുറത്തിറങ്ങി....''ഈ മഴമുകിലോ'" എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ വൻ പ്രേക്ഷക പ്രീതി നേടികഴിഞ്ഞു. ജലധാരയിലെ മറ്റൊരു ഗാനമായ "കുരുവി'' ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് സോഷ്യൽ മീഡിയയിൽ പിന്തുണ നൽകിയത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 പ്രേക്ഷകപ്രീതി സമ്പാദിച്ച് ചിരിയും ചിന്തയുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇവരുടെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ ഈ മഴമുകിലോ എന്ന മനോഹരമായ ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962.

സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, മേക്കപ്പ് – സിനൂപ് രാജ്, ഗാനരചന – ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, വിഎഫ്എക്‌സ് – ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി ആർ ഒ – ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് - ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ - നൗഷാദ് കണ്ണൂർ, ഡിസൈൻ - മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ. ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ജലധാരയ്ക്ക് ലഭിക്കുന്നത്.

TAGS :

Next Story