Quantcast

സ്ഫടിക നിർമാണത്തിൽ പുതുപാത തെളിയിച്ച ലാൻസെറ്റ് ​ഗ്ലാസ്

ദുബെയിൽ ആദ്യ നിർമാണ കേന്ദ്രം തുങ്ങിയപ്പോൾ തന്നെ പലവിധ ​ഗ്ലാസ് ഉത്പന്നങ്ങൾ നിർമിച്ചു തുടങ്ങി

MediaOne Logo

Web Desk

  • Published:

    19 Feb 2026 4:56 PM IST

lancet glass
X

നവീന ആശയങ്ങൾക്ക് സംരംഭങ്ങളെ ലോകത്തോളം വളർത്താൻ സാധിക്കുമെന്ന് തെളിയിച്ച ബ്രാൻഡാണ് ലാൻസെറ്റ് ​ഗ്ലാസ് (Lancet Glass). ​സ്ഫടിക നിർമാണത്തിലെ എല്ലാ മേഖലകളെയും കൈപിടിയിലൊതുക്കി പുതുപാത തെളിച്ച അങ്കമാലിയിൽ നിന്നുള്ള കേരളത്തിന്റെ സ്വന്തം സംരംഭം.

2007 ൽ യുഎഇയിൽ ആദ്യ ചുവടു വെക്കുമ്പോൾ ​ഗ്ലാസ് നിർമാണത്തിലെ എല്ലാ മേഖലകളിലും ഒരു പോലെ അവർ ചെന്നെത്തി. ദുബെയിൽ ആദ്യ നിർമാണ കേന്ദ്രം തുങ്ങിയപ്പോൾ തന്നെ പലവിധ ​ഗ്ലാസ് ഉത്പന്നങ്ങൾ നിർമിച്ചു തുടങ്ങി. വിപണിയിൽ മറ്റാരും അതുവരെ അങ്ങനെയൊരു ഉദ്യമത്തിന് മുതിർന്നിരുന്നില്ല.

ടഫൻഡ് ​ഗ്ലാസ്, ലാമിനേറ്റഡ് ​ഗ്ലാസ്, ഇൻസുലേറ്റഡ് ​ഗ്ലാസ് തുടങ്ങി ആർക്കിടെക്ചറൽ സേഫ്റ്റി ​ഗ്ലാസ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ മികച്ച നിലവാരത്തിൽ മാർക്കറ്റിൽ എത്തിയതോടെ ഉപഭോക്താക്കളുടെ മനസിലും ബ്രാൻഡിന്റെ പേര് പതിഞ്ഞു.




ഉപഭോക്താക്കളെ മനസിലാക്കി, അവരുടെ താത്പര്യങ്ങൾ കണ്ടറിഞ്ഞുള്ള സേവനങ്ങൾ ബ്രാൻഡിന്റെ പേര് ലോകനിലവാരത്തിലേക്ക് എത്തിച്ചു. കേരളത്തിൽ 2016ലാണ് ആദ്യത്തെ നിർമാണ യൂണിറ്റ് ആരംഭിക്കുന്നത്. ഇന്ന് അങ്കമാലി, പാലക്കാട്, കണ്ണൂർ, കൊല്ലം എന്നിവിടങ്ങളിലും യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

ഇമാർ, ടമാക്, അൽ ദാർ തുടങ്ങി ദുബെയിലെ പ്രമുഖ ഡെവലപേഴ്സിന്റെ പ്രൊജക്റ്റുകൾക്ക് ടഫൻഡ് ഗ്ലാസുകളുടെ ഭം​ഗിയും ഉറപ്പും നൽകുന്നത് ലൻസെറ്റ് ​ഗ്ലാസുകളാണ്.

സാങ്കേതിക വിദ്യയും ക്രിയേറ്റീവും ഇന്നൊവേറ്റീവും യൂണിക്കുമായ ആശയങ്ങൾ എങ്ങനെ ഒരു സംരംഭത്തിന്റെ വിജയ​ഗാഥ മാറ്റിയെഴുതുമെന്ന് തെളിയിച്ച സംരംഭങ്ങളിലൊന്ന്. കൂടുതൽ മികവോടെ, മിഴിവോടെ കൂടുതൽ ഉപഭോക്താക്കളിലേക്കും ദേശങ്ങളിലേക്കും എത്താനുള്ള ശ്രമത്തിലാണ് ലാൻസെറ്റ് ​ഗ്ലാസ്.



TAGS :

Next Story