Quantcast

സ്റ്റഡി അബ്രോഡ് ഫെയര്‍ ഇന്ന് കോഴിക്കോട്

കോഴിക്കോട് പാരമൗണ്ട് ടവറില്‍ രാവിലെ 11 മണിമുതലാണ് ഫെയര്‍.

MediaOne Logo

Web Desk

  • Published:

    3 April 2023 5:02 AM GMT

സ്റ്റഡി അബ്രോഡ് ഫെയര്‍ ഇന്ന് കോഴിക്കോട്
X

ഉന്നത പഠനത്തിന് വിദേശത്തേക്ക് പോവുക എന്നതാണ് ഇന്നത്തെ തലമുറയുടെ സ്വപ്നം. ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അറിവുകളും വിവരങ്ങളും വിരല്‍തുമ്പില്‍ ലഭ്യമാണുതാനും. പക്ഷേ, കോഴ്സിന്‍റെ തെരഞ്ഞെടുപ്പ്, പഠനചെലവ് തുടങ്ങി വിദേശപഠനവുമായി ബന്ധപ്പെട്ട് നൂറ് സംശയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടിയാണ് ഇന്ന് കോഴിക്കോട് നടക്കുന്ന സ്റ്റഡി എബ്രോഡ് ഫെയര്‍. കോഴിക്കോട് പാരമൗണ്ട് ടവറില്‍ രാവിലെ 11 മണിമുതലാണ് ഫെയര്‍.സ്റ്റഡി അബ്രോഡ് കണ്‍സള്‍ട്ടിംഗ് രംഗത്ത് 20ലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള Geebee educationനാണ് ഈ ഫെയറിന്‍റെ സംഘാടകര്‍.

ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി കൊച്ചിയിലും തൃശൂരും നടന്ന ഫെയറിന്‍റെ തുടര്‍ച്ചയാണ് ഇന്ന് കോഴിക്കോട് നടക്കുന്നത്. ഏപ്രില്‍ ഒന്ന് ശനി എടപ്പള്ളി മാരിയറ്റ് ഹോട്ടലിലും ഏപ്രില്‍ രണ്ട് ഞായര്‍ തൃശൂര്‍ കാസിനോ ഹോട്ടലിലുമായിരുന്നു ഫെയര്‍ നടന്നത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ രണ്ടുദിവസവും ഫെയറിനെത്തിയത്.


കാനഡ, യുകെ, യുഎസ്എ, ഓസ്ത്രേലിയ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കം പതിനഞ്ചിലേറെ രാജ്യങ്ങളില്‍ നിന്നായി നൂറിലേറെ യൂണിവേഴ്സിറ്റി പ്രതിനിധികളാണ് ഫെയറിനെത്തുന്നത്. ബിസിനസ് മാനേജ്മെന്‍റ്, ഐടി, എഞ്ചിനീയറിംഗ്, ഹെല്‍ത് കെയര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ വ്യത്യസ്ത കോഴ്സുകളുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കുള്ള ഉത്തരം യൂണിവേഴ്സിറ്റി പ്രതിനിധികളില്‍ നിന്ന് തന്നെ നേരിട്ട് അറിയാം. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദേശയൂണിവേഴ്സിറ്റി പ്രതിനിധികളുമായി സംസാരിക്കാനും പ്രവേശനരീതികളെയും നടപടികളെയും പറ്റി നേരിട്ട് അറിയാനും ഫെയറില്‍ അവസരമുണ്ടായിരിക്കും. കൂടാതെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും പേഴ്സണല്‍ കൗണ്‍സിലറുടെ സേവനവും ഫെയറില്‍ ലഭ്യമായിരിക്കും. സ്കോളര്‍ഷിപ്പ് വിവരങ്ങള്‍ അറിയാനും, സ്പോട്ട് അഡ്മിഷനും വെവ്വേറെ ഡെസ്കുകളും ഫെയറിന്‍റെ ഭാഗമാണ്. വിദ്യാഭ്യാസലോണുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടിയുമായെത്തുന്നത് ഇന്ത്യയിലെതന്നെ പ്രധാനപ്പെട്ട നാഷണലൈസ്ഡ് ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥരായിരിക്കും. ഫെയറിനെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ielts ചെയ്യാനാവശ്യമായ കോഴ്സ്തുകയില്‍ 7000 രൂപയുടെ കാഷ്ബാക്ക് കൂപ്പണും Geebee നല്‍കുന്നുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതിവര്‍ഷം പന്ത്രണ്ടോളം ഫെയറുകള്‍ വിവിധ ഇടങ്ങളിലായി Geebee education ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു. 3500ലധികമാണ് ഓരോ ഫെയറിലും വിദ്യാര്‍ത്ഥികളുടെ പ്രതിനിധ്യം. പതിനഞ്ചു രാജ്യങ്ങളിലായി 800ന് മുകളിൽ യൂണിവേഴ്സിറ്റികളുടെ പ്രതിനിധിയാണ് ഇന്ന് Geebee education. ഇന്ത്യ ഒട്ടാകെ 43 മുകളിൽ ഓഫീസുകൾ ഉള്ള Geebee educationന് കേരളത്തിൽ മാത്രം 18 ഓളം ഓഫീസുകളാണ് ഉള്ളത്. തീര്‍ത്തും സൗജന്യമാണ് ഫെയറിലേക്കുള്ള പ്രവേശനം, പ്ലസ്ടു, ഡിഗ്രി പരീക്ഷകള്‍ക്ക് ശേഷം മികച്ച കരിയര്‍ സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും ഈ സ്റ്റഡി എബ്രോഡ് ഫെയര്‍.

TAGS :

Next Story