Quantcast

വിദ്യാഭ്യാസയോഗ്യത എന്തുമായിക്കോട്ടെ; ഒരു നല്ല ജോലിനേടാന്‍ എന്ത് ചെയ്യണം?

പഠനം കഴിഞ്ഞ് സ്കില്‍ഡ് ആയിട്ടുതന്നെ പുറത്തിറങ്ങുകയാണെങ്കില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിക്കില്ലേ?

MediaOne Logo

ഖാസിദ കലാം

  • Published:

    8 July 2023 9:40 AM GMT

വിദ്യാഭ്യാസയോഗ്യത എന്തുമായിക്കോട്ടെ; ഒരു നല്ല ജോലിനേടാന്‍ എന്ത് ചെയ്യണം?
X

ബിടെക് ആകട്ടെ എംബിഎ ആകട്ടെ, ഇഷ്ടപ്പെട്ട കോഴ്സ് പഠിച്ചിറങ്ങിയ പലരും കുറഞ്ഞ ശമ്പളത്തില്‍ ട്രെയിനിയായാണ് ജോലിക്ക് കയറുന്നത്. തങ്ങളുടെ പുതിയ സ്റ്റാഫിനെ ആ ജോലിയില്‍ സ്കില്‍ഡ് ആക്കിമാറ്റാനുള്ള പരിശീലന കാലയളവാണ് ഒരു കമ്പനിയിലെ ഈ ട്രെയിനി പിരീഡ്. എന്നാല്‍ പഠനം കഴിഞ്ഞ് സ്കില്‍ഡ് ആയിട്ടുതന്നെ പുറത്തിറങ്ങുകയാണെങ്കില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിക്കില്ലേ... അത്തരം കോഴ്സുകളാണ് ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റ്റ്റ്യൂട്ടുകളുടെ പ്രത്യേകത.

ടെക്നിക്കൽ, മാനേജ്മെന്‍റ് തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ മേഖലയിൽ പ്രമുഖരാണ് ഈ ഇന്‍സ്റ്റ്റ്റ്യൂട്ട്. പ്ലസ്ടു, ഡിപ്ലോമ, ഐടി, ഡിഗ്രി - വിദ്യാഭ്യാസ യോഗ്യത എന്തായാലും, ഒരു നല്ല ജോലി നേടാന്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആദി നല്‍കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകള്‍. ആദി ഇന്‍സ്റ്റ്റ്റ്യൂട്ട് ഓഫ് ക്വാളിറ്റി എഞ്ചിനീയേഴ്സ്, ആദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‍മെന്‍റ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളാണ് ആദി ഗ്രൂപ്പിന് കീഴിലുള്ളത്. ഹോസ്പിറ്റല്‍ അഡ്‍മിനിസ്ട്രേഷന്‍, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‍മെന്‍റ് എന്നിവയാണ് പ്രധാനമായും ആദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‍മെന്‍റ് സ്റ്റഡീസ് നല്‍കുന്ന കോഴ്സുകള്‍. ഓയില്‍ ആന്‍റ് ഗ്യാസ്, ക്യൂഎ-ക്യൂസി, എംഇപി പോലുള്ള ടെക്നിക്കല്‍ കോഴ്സുകളാണ് ആദി ഇന്‍സ്റ്റ്റ്റ്യൂട്ട് ഓഫ് ക്വാളിറ്റി എഞ്ചിനീയേഴ്സിന് കീഴിലുള്ളത്. പ്രതിവർഷം മൂവായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് സ്ഥാപനത്തിൽ നിന്നും വിവിധ കോഴ്സുകൾ പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നത്.


ടെക്നിക്കൽ വിദ്യാഭ്യാസ മേഖലയിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി കൊണ്ട് 2014 ൽ ആണ് കൊച്ചി ആസ്ഥാനമാക്കി ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസ് 'ആദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി എഞ്ചിനീയേഴ്സ്' സ്ഥാപിക്കുന്നത്. വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിവിധത തരം പ്രാക്ടിക്കൽ അടിസ്ഥാനപരമായ ടെക്നിക്കൽ കോഴ്സുകൾ പഠിപ്പിച്ചു ഹൈ സാലറിയുള്ള ഓയിൽ ആൻഡ് ഗ്യാസ്, കൺസ്ട്രക്ഷൻ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്‍റേഷന്‍, മെക്കാനിക്കൽ, എംഇപി, ഓട്ടോമൊബൈൽ, പ്രൊഡക്ഷൻ എന്നീ മേഖലകളിലെ വിവിധതരം ജോലികൾ നേടുവാൻ പ്രാപ്തരാക്കുന്നു ഈ സ്ഥാപനം.

2019 ൽ മാനേജ്മന്‍റ് കോഴ്സുകൾക്ക് വേണ്ടിയാണ് 'ആദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റ് സ്റ്റഡീസ് ' എന്ന മാനേജ്മന്‍റ് വിഭാഗം ആരംഭിച്ചത്. ലോജിസ്റ്റിക്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ബിസിനസ് മാനേജ്മന്‍റ്, അക്കൗണ്ടിംഗ് മുതലായ കോഴ്സുകളാണ് മാനേജ്മെന്‍റ് സെക്ഷൻ വഴി വിദ്യാർത്ഥികൾക്ക് നൽകുന്നത്. JAIN യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ദുബായ് മുതലായ പ്രമുഖ യൂണിവേഴ്സിറ്റികളുടെ അംഗീകാരത്തോടു കൂടിയുള്ള കോഴ്സും ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നുണ്ട്.


മൂന്നുമാസം, ആറുമാസം, ഒരു വര്‍ഷം എന്നിങ്ങനെയാണ് കോഴ്സുകളുടെ കാലാവധി. ദേശീയ, അന്തര്‍ദേശീയ സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാം. സ്കൂളുകളിലും കോളേജുകളിലും പഠിച്ച തിയറി ക്ലാസുകളില്‍ വൈദഗ്ധ്യം നേടാനുള്ള പരിശീലനം നല്‍കുന്നത് അതത് മേഖലകളിലെ വിദഗ്ധരായ അധ്യാപകരാണ്.

രാജ്യത്തെ മികച്ച ഫിനിഷിംഗ് സ്കൂള്‍ എന്ന അംഗീകാരം ലഭിച്ച സ്ഥാപനം കൂടിയാണ് ആദി ഇന്‍സ്റ്റ്റ്റ്യൂട്ട് ഓഫ് ക്വാളിറ്റി എഞ്ചിനീയേഴ്സ്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ആദി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി 5 ബ്രാഞ്ചുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ളത്.

FOR MORE DETAILS

www.adiinstitute.co.in

www.adiinstitute.in

Phone 9895984537

9645133444

TAGS :

Next Story