സ്ത്രീകളുടെ വരുമാന വര്‍ധനക്ക് പ്രത്യേക പദ്ധതി, നൈറ്റ് ലൈഫ് സാധ്യതകളൊരുക്കും; വികസന സ്വപ്നങ്ങള്‍ പങ്കുവച്ച് തദ്ദേശ സ്ഥാപന മേധാവികള്‍
മീഡിയവണ്‍ ഹെഡ്ക്വാർട്ടേർസില്‍ നല്‍കിയ സ്വീകരണത്തിലാണ് തദ്ദേശ സ്ഥാപന മേധാവികള്‍ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ചത്

സ്ത്രീകളുടെ വരുമാന വര്‍ധനക്ക് പുതിയ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല. നൈറ്റ് ലൈഫ് സാധ്യതകള്‍ ഒരുക്കുന്നതുള്‍പ്പെടെ കോഴിക്കോടിനെ വികസന സൗഹൃദമാക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.
മീഡിയവണ്‍ ഹെഡ്ക്വാർട്ടേർസില്‍ നല്‍കിയ സ്വീകരണത്തിലാണ് തദ്ദേശ സ്ഥാപന മേധാവികള്‍ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ചത്. കോഴിക്കോട്ടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ഭാരവാഹികള്‍ക്ക് മീഡിയവണ്‍ ആസ്ഥാനത്ത് സ്വീകരണവും ചായ സത്ക്കാരവും ഒരുക്കി. ചടങ്ങില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തിൽ ജമീല, മേയർ ബീന ഫിലിപ്പ്,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലുളി, പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ ടീച്ചർ എന്നിവർ വികസന സമീപനങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. മാലിന്യ സംസ്കരണം, സ്ത്രീശാക്തീകരണം എന്നിവയിലൂന്നിയാകും ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഐടി ഉള്‍പ്പെടെ മലബാറിന്‍റെ വികസന സാധ്യത പ്രയോജപ്പെടുത്തുന്ന രീതിയില്‍ കോഴിക്കോട് നഗരത്തെ സജ്ജമാക്കുമെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു. വികസന പ്രവർത്തനങ്ങളില്‍ മീഡീയവണിന്‍റെ സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയും മേയര്‍ പങ്കുവെച്ചു.
ജില്ലാ പഞ്ചായത്തംഗം ധനീഷ് ലാൽ ബ്ലോക്ക് പഞ്ചായത്തംഗം അശ്വതി കെ.പി ഗ്രാമപഞ്ചായത്തംഗം സൈദത്ത് പി എന്നിവരും സംഗമത്തിനെത്തി. മീഡിയവണ്‍ വൈസ് ചെയർമാന്‍ പി.മുജീബ് റഹ്മാന്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ സി.ഇ.ഒ റോഷന്‍ കക്കട്ട് എഡിറ്റര്‍ രാജീവ് ദേവരാജ് മാനേജിങ് എഡിറ്റർ സി. ദാവൂദ് എന്നിവർ ആശംസനേർന്നു. തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് മീഡിയവണ്‍ ഉപഹാരങ്ങള്‍ നല്‍കി. മീഡിയവണ്‍ സ്റ്റുഡിയോയും സന്ദർശിച്ചാണ് നേതാക്കള്‍ മടങ്ങിയത്.
Adjust Story Font
16

