Quantcast

പറയാനുള്ളതിന്റെ അളവ് കൂടുന്നതനുസരിച്ച് സാഹിത്യകാരന്മാര്‍ കളം മാറുന്നു - ഡോ. ഖദീജാ മുംതാസ്

തന്റെ പുസ്തകങ്ങളില്‍ മതം ഒരു വിഷയമാകുന്നുണ്ടെന്ന് ഡോ. ഖദീജാ മുംതാസ് പറയുന്നു.

MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

  • Updated:

    2023-11-05 06:36:51.0

Published:

4 Nov 2023 11:45 AM GMT

പറയാനുള്ളതിന്റെ അളവ് കൂടുന്നതനുസരിച്ച് സാഹിത്യകാരന്മാര്‍ കളം മാറുന്നു - ഡോ. ഖദീജാ മുംതാസ്
X

ലോകത്തോട് പറയാനുള്ളതിന്റെ അളവ് കൂടുന്നതനുസരിച്ച് സാഹിത്യകാരന്മാര്‍ കളങ്ങള്‍ മാറ്റുന്നുണ്ടെന്ന് എഴുത്തുകാരി ഡോ. ഖദീജാ മുംതാസ്. നിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് 'എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം' സെഷനില്‍ 'കളങ്ങള്‍ മാറുന്ന സാഹിത്യം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കവികള്‍ കവിതയില്‍ നിന്നും കളം മാറി നോവല്‍ എഴുതുന്നു, ചില ചെറുകഥാകൃത്തുക്കള്‍ ചരിത്ര പുസ്തകങ്ങള്‍ എഴുതുന്നു. എഴുത്തുകാര്‍ക്ക് സൗന്ദര്യാത്മകമായും സര്‍ഗാത്മകമായും നീതിബോധത്തോടെയും എഴുതാന്‍ കഴിയും. പക്ഷെ നീതിബോധമില്ലാത്ത എഴുത്തുകള്‍ ശരിയായ രീതിയില്‍ സ്വീകരിക്കപ്പെടില്ല. തന്റെ പുസ്തകങ്ങളില്‍ മതം ഒരു വിഷയമാകുന്നുണ്ടെന്നും ഡോ. ഖദീജാ മുംതാസ് പറഞ്ഞു.


രാജ്യത്തെ നിലവിലെ ഹിന്ദുത്വ രാഷ്ട്രീയം, ഗാന്ധി വധം, ഏകീകൃത സിവില്‍ കോഡ്, മുസ്ലിം സമുദായത്തിലെ പിന്തുടര്‍ച്ചാവകാശം തുടങ്ങിയ വിഷയങ്ങള്‍ വായനക്കാരിലെത്തിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും ഡോ. ഖദീജാ മുംതാസ് സംസാരിച്ചു.




TAGS :

Next Story