ജില്‍ ബൈഡനെ മെലാനിയ ചായയ്ക്ക് ക്ഷണിക്കുമോ? ഉറ്റു നോക്കി യുഎസ്
നൂറു വര്‍ഷത്തോളമായി തുടരുന്ന ആ ചടങ്ങ് ഇത്തവണ മുടങ്ങുമോ എന്ന ആശങ്കയിലാണ് യു.എസ്

വാഷിങ്ടണ്‍: യുഎസിലെ അധികാരക്കൈമാറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. കൈമാറ്റത്തിന് മുമ്പ് പരമ്പരാഗമായി നടക്കുന്ന ഒരുപാട് ചടങ്ങുകളുണ്ട്. അതില്‍പ്പെട്ടതാണ് പ്രഥമ വനിത, നിയുക്ത പ്രഥമ വനിതയ്ക്ക് നല്‍കുന്ന ചായ സത്കാരം. നൂറു വര്‍ഷത്തോളമായി തുടരുന്ന ആ ചടങ്ങ് ഇത്തവണ മുടങ്ങുമോ എന്ന ആശങ്കയിലാണ് യു.എസ്.
സല്‍ക്കാരത്തിനായി നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡനെ ഇതുവരെ മെലാനിയ ട്രംപ് വിളിച്ചിട്ടില്ല എന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധാഴ്ച നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുമ്പു തന്നെ ട്രംപും ഭാര്യയും വൈറ്റ് ഹൗസ് വിടുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
മിഷേല്‍ ഒബാമയും മെലാനിയ ട്രംപും.
സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുള്ള മെലാനിയ ഇതില്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തയില്ല.
1950കളുടെ തുടക്കം മുതലാണ് പ്രഥമ വനികളുടെ ചായ സല്‍ക്കാരത്തിന് തുടക്കം കുറിച്ചത്. മുന്‍ പ്രസിഡണ്ട് ഹാരി ട്രൂമാന്റെ ഭാര്യ ബെസ് ട്രൂമാന്‍ ആണ് ഇതിന് തുടക്കം കുറിച്ചത്. ഐസന്‍ഹോവറിന്റെ ഭാര്യ മമിയെ ആണ് ബെസ് സത്കരിച്ചത്. മുന്‍ പ്രഥമ വനിതകളായ ബാര്‍ബറ ബുഷ്, ഹിലരി ക്ലിന്റണ്‍, മിഷേല്‍ ഒബാമ തുടങ്ങിയവര്‍ എല്ലാം നിയുക്ത പ്രഥമ വനിതകളെ സത്കരിച്ചിട്ടുണ്ട്. സത്കാരത്തിന് ശേഷം ഇരുവരുമൊന്നിച്ച് വൈറ്റ്ഹൗസ് ചുറ്റിക്കാണുന്ന പതിവുമുണ്ട്.
Adjust Story Font
16

