Quantcast

ജര്‍മന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പൂര്‍ണമായി തള്ളിക്കളഞ്ഞ് ഓസില്‍

'ജര്‍മന്‍ ടീമിന്‍റെ വിജയത്തിനായി ആശംസിക്കുന്നു, പക്ഷേ ഞാന്‍ ഇനി ഒരിക്കലും അവര്‍ക്കായി കളിക്കില്ല'

MediaOne Logo

  • Published:

    28 Jan 2021 10:12 PM IST

ജര്‍മന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പൂര്‍ണമായി തള്ളിക്കളഞ്ഞ് ഓസില്‍
X

2014ല്‍ ജര്‍മനി ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ജര്‍മനി ജഴ്സിയില്‍ തിളങ്ങിനിന്ന ഓസില്‍ ഇനി ജര്‍മന്‍ ടീമിലേക്ക് തിരിച്ചുവരുന്നില്ലെന്ന് തുറന്നുപറഞ്ഞു. 2018ല്‍ വംശീയ അക്രമത്തിനൊടുവിലാണ് അദ്ദേഹം ജര്‍മന്‍ ടീമില്‍ നിന്നും വിരമിച്ചത്. കഴിഞ്ഞ ദിവസം ഓസില്‍ തുര്‍ക്കിഷ് ക്ലബായ ഫെനര്‍ബഷെയുമായി മൂന്നരവര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരുന്നു.

'ജര്‍മന്‍ ടീമിന്‍റെ വിജയത്തിനായി ആശംസിക്കുന്നു, പക്ഷേ ഞാന്‍ ഇനി ഒരിക്കലും അവര്‍ക്കായി കളിക്കില്ല', ഓസില്‍ പറഞ്ഞു.

ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയുടെ പ്രധാന താരവുമായിരുന്നു ഓസില്‍. ഓസിലിന്‍റെ കുടുംബം തുര്‍ക്കി വേരുള്ള കുടുംബമാണ്. 2018ല്‍ തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാനുമായി ഫോട്ടോ എടുത്തതിന്‍റെ പേരില്‍ ജര്‍മനിയില്‍ അദ്ദേഹം വലിയ രീതിയില്‍ വംശീയമായി ആക്രമിക്കപ്പെട്ടു.

32കാരനായ ഓസില്‍ ഫെനര്‍ബഷെക്കായി ഉടന്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ആരാധകരും കായിക പ്രേമികളും കാത്തിരിക്കുകയാണ്. ഓസിലിന്‍റെ ശമ്പളം നല്‍കാനായി ടീം ധനസഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്.

TAGS :

Next Story